Sub Lead

മലപ്പുറം ജില്ലയിലെ ക്ഷേത്ര ആക്രമണങ്ങള്‍: കണക്കുകള്‍ നിരത്തി പോപുലര്‍ഫ്രണ്ട് എസ്പിക്ക് പരാതി നല്‍കി

മലപ്പുറം ജില്ലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെന്ന് പോപുലര്‍ഫ്രണ്ട് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിലെ ക്ഷേത്ര ആക്രമണങ്ങള്‍:  കണക്കുകള്‍ നിരത്തി പോപുലര്‍ഫ്രണ്ട് എസ്പിക്ക് പരാതി നല്‍കി
X

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ക്ഷേത്ര ആക്രമണങ്ങളുടെ ഗൂഢാലോചന സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി പി റഫീഖ് മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി.

മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ നെയ്തല്ലൂര്‍ അയ്യപ്പ ക്ഷേത്രം ആക്രമിക്കുകയും പ്രതിഷ്ഠകള്‍ തകര്‍ക്കുകയും ചുറ്റമ്പലത്തിലേക്ക് വിസര്‍ജ്ജ്യം എറിയുകയും ചെയ്ത സംഭവം നടന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പരാതിയുമായി ജില്ലാ പോലിസ് മേധാവിയെ സമീപിച്ചത.് 2017 ല്‍ പൂക്കോട്ടുംപാടം ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ടും ഒരു പരാതി ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയിരുന്നു. സമാന സ്വഭാവങ്ങളുള്ള നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നിലും കൃത്യമായ അന്വേഷണമോ അറസ്റ്റോ നടന്നിട്ടില്ല. അന്വേഷണം സംഘ പരിവാരത്തിലെത്തുമ്പോള്‍ നിലക്കുന്നകാഴ്ചയാണ് കാണുന്നത് എന്നതും പരാതിയില്‍ ബോധിപ്പിച്ചു.

എസ്പിക്ക് നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍:

മലപ്പുറം ജില്ലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് മലപ്പുറത്തെ സാമാന്യ ജനവിഭാഗം മനസ്സിലാക്കുന്നത് പോലെ പോപുലര്‍ ഫ്രണ്ടും മനസ്സിലാക്കുന്നു. സംഭവം നടന്ന ഉടനെ ആ പ്രദേശത്ത്ഒരു മത വിഭാഗത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വിധം നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തത് ഈ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ഏത് വിധേനയും ഒരു കലാപമുണ്ടാക്കി മലപ്പുറത്തെ പ്രശ്‌ന ബാധിത പ്രദേശമായി വരുത്തി തീര്‍ക്കനുള്ള ആസൂത്രിതവും കുത്സിതവുമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരംആക്രമണങ്ങളെന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു. അതിന് ഏറ്റവും ഉചിതമായ സ്ഥലം ഒരു പ്രത്യേക മത വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയാണെന്ന് സംഘപരിവാരം കരുതുന്നു. ജനങ്ങള്‍ ഏറ്റവും സൗഹാര്‍ദ്ദത്തോടേയും, ഒത്തൊരുമയോടും ജീവിക്കുന്ന മലപ്പുറം ജില്ലയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നത് ആസൂത്രണത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നതാണെന്നും പോപുലര്‍ ഫ്രണ്ട്് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി പി റഫീഖ് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നടന്ന ക്ഷേത്രാക്രമണങ്ങളും സംഘപരിവാര്‍ ആക്രമണങ്ങളും

-26.05.2017ന് നടന്ന പൂക്കോട്ടുംപാടം ക്ഷേത്രാക്രമണം

-2001 ഡിസംബര്‍ 1 ന് കരുളായി കൊയലമുയില്‍ ഒഴിഞ്ഞവീട്ടില്‍നടന്ന സ്‌ഫോടനത്തില്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറിരാമകൃഷ്ണനും പെങ്ങളുടെ മകന്‍ മണികണ്ഠനും അറസ്റ്റിലായി കേസ് തേഞ്ഞുമാഞ്ഞു പോയി.

-2011 ഡിസംബര്‍ അവസാനം മൊറയൂര്‍ ക്ഷേത്രത്തില്‍ മേല്‍ക്കൂരക്ക് തീയിടുകയും, അതിനോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹില്‍ടോപ്പ് മുസ്‌ലിം പള്ളി അക്രമിക്കുകയും ചെയ്തു.

-2017 ജനുവരി 20ന് വാണിയമ്പലം പാറ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍നശിപ്പിച്ചു. തെളിവ് നശിപ്പിക്കാതിരിക്കാന്‍ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന പോലീസ് വിലക്ക് ലംഘിച്ച് സംഘപരിപാര അനുകൂല ക്ഷേത്രം കമ്മറ്റി സംഭവസ്ഥലം കഴുകിവൃത്തിയാക്കി. 67 ഏക്കര്‍ വിശാലതയുള്ള പാറ കൈവശപ്പെടുത്താനും ടൂറിസ്റ്റുകളെ അകറ്റാനും ഇത് കാരണം ഇവര്‍ക്കായി.

-1993-ല്‍ താനൂര്‍ ശോഭപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ തിരുവനന്തപുരം സ്വദേശിയും കുറ്റവാളിയുമായ ശ്രീകാന്ത് കൊല്ലപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ മുസ്‌ലിം പള്ളിയുടെ മറവില്‍വെച്ച് എറിയാനുള്ള ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് പരിക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആര്‍എസ്എസുകാര്‍ പോലീസിന് മൊഴി നല്‍കി. ഈ സംഭവത്തെക്കുറിച്ച് അന്നത്തെ മലപ്പുറം പോലിസ് സൂപ്രണ്ട് ഉമ്മന്‍കോശി പ്രതികരിച്ചത് മലപ്പുറത്തെ ദൈവം രക്ഷിച്ചു എന്നാണ്.

-ജില്ലയിലെ പത്തിലധികം സിനിമാശാലകള്‍ ദുരൂഹമായി അഗ്നിക്കിരയായി. ഈ സംഭവം മുന്‍നിര്‍ത്തി ആര്‍.എസ്.എസ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യവ്യാപകമായി കള്ളപ്രചരണങ്ങള്‍ നടത്തി. അന്വേഷണം സംഘപരിവാര നേതാവില്‍ എത്തിയപ്പോള്‍ നിലച്ചു.

-2002 ഒക്‌ടോബര്‍ 2ന് താനാളൂര്‍ ശ്രീ നരസിംഹക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കത്തിക്കപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍ നിന്ന് തന്നെയാണ് കത്തിക്കാന്‍ ആവശ്യമായ ഇന്ധനം എടുത്തത് എന്ന് വ്യക്തമായതോട് കൂടി ഈ അന്വേഷണവും അവസാനിച്ചു.

- പെരിന്തല്‍മണ്ണ താലൂക്ക് കുറുവ പഞ്ചായത്ത് പഴമള്ളൂര്‍ ശ്രീ കോഴിയൂര്‍ ക്ഷേത്രത്തില്‍ ബോംബ് സ്‌ഫോടനം നടന്നു. 2001-ല്‍ ഇതേ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് തയ്യാറാക്കി വെച്ചിരുന്ന നിശ്ചല ദൃശ്യങ്ങള്‍ കത്തിക്കപ്പെട്ടു. ഈ സംഭവത്തിലും പ്രതികള്‍ പ്രദേശത്തെ ആര്‍.എസ്.എസ്‌കാരാണെന്ന് തെളിഞ്ഞിട്ടും നടപടികള്‍ ഉണ്ടായില്ല.

-അങ്ങാടിപ്പുറം തളി ക്ഷേത്ര വാതിലും 1999 -ല്‍ വളാഞ്ചേരി കൊടിമുടിക്കാട് ക്ഷേത്രവും തീവെച്ച് നശിപ്പിക്കപ്പെട്ടു. രണ്ടിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ല.

-മഞ്ചേരി നറുകര ക്ഷേത്രത്തിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പിടിക്കപ്പെട്ട ആര്‍.എസ്.എസ് കാരനെ മനോരോഗിയാക്കി ചിത്രീകരിച്ച് വിട്ടയച്ചു.

-മലപ്പുറത്ത് റമദാന്‍ മാസത്തില്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം തടയപ്പെടുന്നു, തുണിക്കടകളില്‍ കറുത്ത വസ്ത്രം വില്‍ക്കുന്നില്ല, വ്യാപകമായ നരഹത്യ നടക്കുന്നു, ഹിന്ദുക്കള്‍ നിരന്തരം പിഡിപ്പിക്കപ്പെടുന്നു. അമുസ്‌ലിംകള്‍ക്ക് ഭൂമി നിഷേധിക്കപ്പെടുന്നു, സ്ഥാപനങ്ങള്‍ ജോലി നിഷേധം തുടങ്ങിയ വ്യാജ പ്രചരണങ്ങള്‍ ഇവരുടെ പ്രാദേശിക- ദേശീയ വാര്‍ത്താ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു.

-വിദ്യാലയങ്ങളിലും മറ്റും മുസ്‌ലിം യുവാക്കള്‍ ലൗ ജിഹാദിലൂടെ ഹിന്ദു യുവതികളെ മതം മാറ്റുകയാണെന്ന ദുഷ് പ്രചരണം ഹൈക്കോടതി തള്ളിക്കളഞ്ഞതിന് ശേഷവും തുടരുന്നു. പ്രചാരണത്തിന് പിന്നില്‍ സംഘ പരിവാര അനുകൂല വെബ്‌സൈറ്റാണെന്ന് കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല.

-മലപ്പുറം കലക്‌ട്രേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനത്തിലും കൃത്യമായ അന്വേഷണം നടന്നില്ല.

- ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് ആര്‍.എസ്.എസ് കാരാല്‍ കൊല്ലപ്പെട്ട മഞ്ചേരിയിലെ ആമിനക്കുട്ടിയും തിരൂരിലെ യാസറും കൊടിഞ്ഞിയിലെ ഫൈസലും മലപ്പുറത്തുകാരാണ്. ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉപയോഗിച്ചതിനാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൃത്യമായ അന്വേഷണം ഈ കാര്യങ്ങളില്‍ നടന്നിരുന്നെങ്കില്‍ ജില്ലയിലെ സംഘപരിവാര കുടില ബുദ്ധികളെ നിയമത്തിന് മുമ്പില്‍ കൊണ്ട്‌വന്ന് ശിക്ഷിക്കാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പോപുലര്‍ഫ്രണ്ട് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it