സോനയുടെ ചികില്‍സ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോനയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുത്തത്. സോനയുടെ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും സര്‍ക്കാര്‍ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും ഫേസ് ബുക്കിലൂടെ മന്ത്രി അറിയിച്ചു.
തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്ന ആറ് വയസുകാരിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോനയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുത്തത്. സോനയുടെ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും സര്‍ക്കാര്‍ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും ഫേസ് ബുക്കിലൂടെ മന്ത്രി അറിയിച്ചു.
അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കല്‍ കോളേജില്‍ എത്തിയത്. അവിടെ ചികില്‍സ നടത്തുന്നതിനിടയില്‍ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ നടത്തിയ വിദഗ്ധ പരിശോധനയില്‍ നിന്നാണ് കണ്ണിനും രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതെന്ന് മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പിന്നീട് കോയമ്പത്തൂരിലുള്ള അരവിന്ദ് കണ്ണാശുപത്രിയിലേക്ക് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തിയെന്നും മന്ത്രി അറിയിച്ചു. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാലേ കണ്ണിന്റെ കാഴ്ച പഴയ നിലയിലാകൂ. കൂടുതല്‍ ചികില്‍സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കും. സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ ആറ് വയസ്സുകാരി സോനയെ മാര്‍ച്ച് 18നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമെന്നായിരുന്നു ചികില്‍സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. മരുന്ന് കഴിച്ച് തുടങ്ങിയെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ കുട്ടിയുടെ ശരീരത്തില്‍ പോളകള്‍ രൂപപ്പെടുകയായിരുന്നു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT