'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍': ശശി തരൂരിന് സമന്‍സ്
ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.
BY SRF27 April 2019 5:18 PM GMT

X
SRF27 April 2019 5:18 PM GMT
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ദില്ലി റോസ് അവന്യൂ കോടതിയുടെ സമന്‍സ്. ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.
ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന ശശി തരൂരിന്റെ പമാര്‍ശത്തിനെതിരേയാണ് നടപടി. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമര്‍ശം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോല്‍സവത്തില്‍ വച്ചായിരുന്നു ശശി തരൂരിന്റെ ഈ പരാമര്‍ശം. ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് പരാമര്‍ശത്തിനെതിരേ കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT