Sub Lead

ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട്: ഡിടിപിക്ക് പേജൊന്നിന് 1671 രൂപ അനുവദിച്ചത് സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ആഴം വ്യക്തമാക്കുന്നു: കൃഷ്ണന്‍ എരഞ്ഞിക്കല്‍

ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട്: ഡിടിപിക്ക് പേജൊന്നിന് 1671 രൂപ അനുവദിച്ചത് സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ആഴം വ്യക്തമാക്കുന്നു: കൃഷ്ണന്‍ എരഞ്ഞിക്കല്‍
X

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. എം എ ഖാദര്‍ കമ്മിറ്റിയുടെ റിപോര്‍ട്ട് തയ്യാറാക്കാന്‍ പേജൊന്നിന് 1671 രൂപ ഡിടിപി ചെലവ് അനുവദിച്ചത് ഇടതു സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. റിപോര്‍ട്ടിന്റെ ഡിടിപി ചെലവ് നാല് ലക്ഷത്തിലധികം രൂപയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. റിപോര്‍ട്ട് പ്രിന്റിങ്ങിന് 72,461 രൂപയും പരിഭാഷയ്ക്ക് 18,000 രൂപയുമാണ് അനുവദിച്ചത്. മൂന്നംഗ ഖാദര്‍ കമ്മിറ്റിക്കായി ആകെ 14,16,814 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. അംഗങ്ങള്‍ക്ക് സിറ്റിങ്ങിന് രണ്ടായിരം രൂപയും യാത്രാ ചെലവുമാണ് അനുവദിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അമിത ധൂര്‍ത്ത് അതേപടി അംഗീകരിച്ച സര്‍ക്കാര്‍ ഖജനാവ് കാലിയാവുമ്പോഴും ധൂര്‍ത്തിന് യാതൊരു കുറവുമില്ല എന്നതാണ് വ്യക്തമാക്കുന്നത്. വിവിധ വകുപ്പുകളുടെ ചെലവുകള്‍ക്ക് തുക അനുവദിക്കുന്നതിനു മുമ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ യുക്തിപൂര്‍വം വിലയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് തയ്യാറാക്കുന്നതില്‍ ചെലവ് പെരുപ്പിച്ച് കാണിച്ച് തുക തട്ടിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ സത്വര നടപടി സ്വീകരിക്കണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it