എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു
മാപ്പിള പാട്ടിന്റെ ലോകത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു എരഞ്ഞോളി മൂസ.
BY SRF6 May 2019 9:50 AM GMT

X
SRF6 May 2019 9:50 AM GMT
കണ്ണൂര്‍: പ്രശസ്ത മാപ്പിള പാട്ടു ഗായകനും കേരള ഫോള്‍ക്‌ലോര്‍ അക്കാദമി ചെയര്‍മാനുമായ എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു. മാപ്പിള പാട്ടിന്റെ ലോകത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു എരഞ്ഞോളി മൂസ. മാപ്പിള കലാ സാംസ്‌കാരിക മേഖലയില്‍ എരഞ്ഞോളി മൂസയുടെ മാപ്പിള പാട്ടുകള്‍ അവിഭാജ്യ ഘടകം തന്നെയായിരുന്നു.
മിഅറാജ് രാവിലെ കാറ്റെ, കെട്ടുകള്‍ മൂന്നും കെട്ടി, മിസ്‌റിലെ രാജന്‍ തുടങ്ങിയ ഇദ്ദേഹം ശബ്ദം നല്‍കിയ ക്ലാസ്സിക്കുകള്‍ മാപ്പിള പാട്ടിലെ നിത്യ ഹരിത ഗാനങ്ങള്‍ ആയി എക്കാലവും ജന മനസ്സുകളില്‍ ഇടം പിടിച്ചവയായിരുന്നു. മാപ്പിള പാട്ടിലൂടെ തലശ്ശേരിക്ക് മറ്റൊരു മേല്‍വിലാസം നേടിക്കൊടുത്ത മൂസയുടെ വിയോഗം തലശ്ശേരിക്ക് തീരാ നഷ്ടമായിരിക്കുമെന്നും ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT