Sub Lead

ഏറ്റുമുട്ടല്‍ കൊലകളില്‍ യുപി സര്‍ക്കാരിന് നോട്ടിസ്

ഏറ്റുമുട്ടല്‍ കൊലകളില്‍   യുപി സര്‍ക്കാരിന് നോട്ടിസ്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ഫെബ്രുവരി 12ന് വീണ്ടും ഹരജിയില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു. കൂടാതെ വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസയക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് സിബിഐയോ പ്രത്യക സംഘമോ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് നടപടി.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 2351 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.63 ഏറ്റുമുട്ടല്‍ കൊലകളും നടന്നു. ഇവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയില്‍ ആണെന്നാണ് ആരോപണം. കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ രംഗത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it