സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍എസ്എസ് ആക്രമണം
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തന് നേരെ സംഘ്പരിവാര്‍ ഭീഷണിയുണ്ടായിരുന്നു.

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍എസ്എസ് ആക്രമണം. ഇന്ന് രാവിലെ വീടിനടുത്തു വെച്ചായിരുന്നു ആക്രമണം. പിന്നിലൂടെ വന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രിയനെ ആക്രമിച്ച് ഓടിപ്പോവുകയായിരുന്നു. പ്രിയനന്ദനന്റെ വീടിനടുത്തുള്ള കടയില്‍വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ചെവിയുടെ ഭാഗത്ത് പരിക്കുണ്ടേറ്റിട്ടുണ്ട്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദനന്റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു.
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തന് നേരെ സംഘ്പരിവാര്‍ ഭീഷണിയുണ്ടായിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും പ്രാദേശിക നേതാക്കളും ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് നേരത്തെ പ്രിയനന്ദനന്‍ വ്യക്തമാക്കി. പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭീഷണി ശക്തമായതിനെ തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. സംഭവത്തില്‍ പ്രിയനന്ദന്‍ പൊലിസില്‍ പരാതി നല്‍കു.
RELATED STORIES
റെയ്ഡിനു പിന്നാലെ ന്യൂസ്ക്ലിക്ക് എഡിറ്ററും എച്ച്ആര്‍ മേധാവിയും...
3 Oct 2023 5:04 PM GMTഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT