Sub Lead

സംസ്ഥാനത്തെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

കെ കെ രാഗേഷ്, അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

സംസ്ഥാനത്തെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
X
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒഴിയുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. കെ കെ രാഗേഷ്, അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 24ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 31 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12 ന് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് നാല് വരെ വോട്ടെടുപ്പ് നടക്കും. അന്ന് തന്നെ വൈകീട്ട് അഞ്ചിന് വോട്ടെണ്ണും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തിരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് നിബന്ധനകള്‍ പാലിക്കണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും മേല്‍നോട്ട ചുമതല.




Next Story

RELATED STORIES

Share it