Sub Lead

ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു; മൃതദേഹത്തിനരികെ വീഡിയോ ഗെയിമില്‍ മുഴുകി യുവാവ്

30കാരിയായ യുവതിയാണ് മരിച്ചത്. വിക്രം സിങ് എന്നയാളാണ് അറസ്റ്റിലായത്.

ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു; മൃതദേഹത്തിനരികെ വീഡിയോ ഗെയിമില്‍ മുഴുകി യുവാവ്
X

ജോധ്പുര്‍: തൊഴിലിന് പോവാത്തത് സംബന്ധിച്ച് കളിയാക്കിയതിന്റെ പേരില്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. 30കാരിയായ യുവതിയാണ് മരിച്ചത്. വിക്രം സിങ് എന്നയാളാണ് അറസ്റ്റിലായത്. കൊലയ്ക്ക് ശേഷം വിക്രം ഇക്കാര്യം പോലിസില്‍ വിളിച്ച് അറിയിച്ചു. പോലിസ് സ്ഥലത്തെത്തുമ്പോള്‍ യുവതി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹത്തിന് സമീപത്തിരുന്ന് വിക്രം വീഡിയോ ഗെയിമില്‍ മുഴുകി ഇരിക്കുകയായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയാണ് സംഭവം. കൊവിഡിനെ തുടര്‍ന്ന് വിക്രമിന് ജോലിയില്ലാതായിട്ട് മാസങ്ങളായി. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്ക് പതിവാണ്. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് ലഭിക്കുന്ന മാസ വാടക മാത്രമാണ് കുറച്ച് മാസമായുള്ള ഇവരുടെ ആകെയുള്ള വരുമാനം. ഇത് സംബന്ധിച്ച് ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഭാര്യ കളിയാക്കിയതില്‍ പ്രകോപിതനായി വിക്രം കത്രിക ഉപയോഗിച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it