- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തറില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു; ശെയ്ഖ് ഖാലിദ് പുതിയ പ്രധാനമന്ത്രി

ദോഹ: ഖത്തറില്‍ പുതിയമന്ത്രിസഭ അധികാരമേറ്റു. പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ അമീര്‍ ശെയ്ഖ് തമിം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിറക്കിയതിനു പിന്നാലെയാണ് നടപടി. പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയെയാണ് നിയമിച്ചത്. അദ്ദേഹത്തിന് തന്നെയാണ് ആഭ്യന്തര മന്ത്രിയുടെ ചുമതലയും. മന്‍ മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍ തദ്സ്ഥാനത്ത് തുടരും. ശെയ്ഖ് ഖാലിദ് അമീറിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്. അതേസമയം, നിലവില്‍ പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രാജി അമീര്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി നിലവില്‍ അമീരി ദിവാന്റെ മേധാവിയായിരുന്നു.
പുതിയ മന്ത്രിസഭാംഗങ്ങളും വകുപ്പുകളും:
1 പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി.
2 ഉപപ്രധാനമന്ത്രി, പ്രതിരോധകാര്യ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ
3 ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ആല്‍ഥനി
4 ധനമന്ത്രി അലി ഷരീഫ് അല്‍ ഇമാദി
5 ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഡോ. ഗെയ്ത്ത് ബിന്‍ മുബാറക് അല്‍ കുവാരി
6 സാംസ്‌കാരിക, കായിക മന്ത്രി സാലെ ബിന്‍ ഗാനിം അല്‍ അലി
7 നീതിന്യായ മന്ത്രി, കാബിനറ്റ് കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രി ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി
8 വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി
9 ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി
10 പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി
11 മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഇ
12 വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി
13 ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഉത്മാന്‍ ഫഖ്‌റൂ
14 ഊര്‍ജ്ജകാര്യ മന്ത്രി സഅദ് ഷരിദ അല്‍കഅബി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















