You Searched For "Qatar"

ഞായറാഴ്ച്ച മുതല്‍ തണുപ്പ് രൂക്ഷമാവുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്

22 Jan 2020 6:22 PM GMT
കാറ്റിന്റെ വേഗത 28 മുതല്‍ 46 കിലോമീറ്റര്‍വരെയാവും. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണം.

സിഎഎ: സുപ്രീം കോടതി നടപടി ആശങ്കാജനകമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

22 Jan 2020 5:14 PM GMT
പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ കോടതി വ്യവഹാരത്തിലെ കേവല സാങ്കേതികത്വം പറഞ്ഞ് സമയം നീട്ടി കൊണ്ട് പോകുന്നത് അരക്ഷിതാവസ്ഥയും അതു വഴി നാടിന്റെ സമാധാനവും തകര്‍ക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

യുഎംഎഐ ഖത്തര്‍ 20ാം വാര്‍ഷികം ആഘോഷിച്ചു

20 Jan 2020 1:35 AM GMT
യുഎംഎഐ ഖത്തറിന്റെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഇന്റര്‍ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ കരാത്തെ, കുങ്ഫു, വുഷു ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു.

വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാമെന്ന് ഖത്തര്‍ സര്‍ക്കാര്‍

16 Jan 2020 12:55 PM GMT
മന്ത്രാലയങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എണ്ണവാതക കമ്പനികള്‍, സമുദ്രസംബന്ധമായ കമ്പനികള്‍, കാര്‍ഷിക കമ്പനികള്‍, മറ്റു എല്ലാ തരത്തിലുള്ള താല്‍ക്കാലിക തൊഴിലുകള്‍ എന്നിവയില്‍ ജോലിയെടുക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും തൊഴില്‍ കരാറിന്റെ കാലപരിധിക്കുള്ളില്‍ താല്‍ക്കാലികമായോ സ്ഥിരമായോ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ ഖത്തര്‍ വിടാം.

യുഎംഎഐ ഖത്തര്‍ 20ാം വാര്‍ഷികവും ഇന്റര്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പും

15 Jan 2020 2:25 PM GMT
ഇത്തവണ യുഎംഎഐ ഖത്തറില്‍ നിന്ന് ബ്ലാക്ക്‌ബെല്‍റ്റ് നേടിയ 17 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഹയര്‍ ഡിഗ്രിയെടുത്ത 14 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.

വിദേശരാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്ററുകള്‍ വഴി 1.44 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് ആഭ്യന്തരമന്ത്രാലയം

14 Jan 2020 9:48 AM GMT
ഒരുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വിസ സെന്ററുകള്‍ വഴി 1,44,136 വിസകള്‍ അനുവദിച്ചതായും മെഡിക്കല്‍ കാരണങ്ങള്‍ മൂലം 7,797 വിസകള്‍ തള്ളിയതായും വിസ സപോര്‍ട്ട് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി പറഞ്ഞു.

യുഎസുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ഇറാനില്‍

12 Jan 2020 5:45 PM GMT
ഉക്രൈന്‍ വിമാനം തങ്ങളുടെ സൈന്യം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം.

ഇറാന്‍ പ്രസിഡന്റും ഖത്തര്‍ ഉപപ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

5 Jan 2020 7:22 AM GMT
യോഗത്തില്‍ മേഖലയില്‍ ഈയിടെ നടന്ന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പ്രധാനമായും ഇറാഖില്‍ അമേരിക്ക നടത്തിയ ആക്രമണവും ചര്‍ച്ചാവിഷയമായി.

മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഖത്തറില്‍ മലയാളി ഡോക്ടര്‍ രാജിവച്ചു

21 Dec 2019 4:34 PM GMT
ദോഹ നസീം അല്‍ റബീഹിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ അജിത്കുമാറാണ് രാജിവച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് വിശദീകരണം ചോദിക്കുകയും ഡോക്ടര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: വിമന്‍സ് ഫ്രറ്റേണിറ്റി ഖത്തര്‍

17 Dec 2019 4:52 PM GMT
മുസ്‌ലിം ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന ഈ നിയമം എല്ലാ മാര്‍ഗങ്ങളിലൂടെയും നേരിടേണ്ടതാണ്. വിമന്‍സ് ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.

പ്രവാസി നിയമ സഹായസെല്‍ സേവനം ഇനി ഖത്തറിലും

17 Dec 2019 9:46 AM GMT
പദ്ധതിയിന്‍ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യുഎഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (എന്‍എല്‍സി) നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതിയില്‍ കീഴില്‍ നിയമ സഹായം ലഭിക്കും

ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കാന്‍ ഒന്നര ലക്ഷം ഏഷ്യന്‍ പ്രവാസികളും

16 Dec 2019 5:38 PM GMT
പ്രവാസികള്‍ക്കു വേണ്ടി 10 വേദികളിലായാണ് ഇക്കുറി ദേശീയ ദിന അനുബന്ധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

10 Dec 2019 8:24 AM GMT
ഭരണഘടന മൂല്യങ്ങളെ കാറ്റില്‍ പറത്തി ന്യൂനപക്ഷ മനസ്സുകളില്‍ ഭീതി നിറച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ ഗൂഢ നീക്കങ്ങളും ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

സിംഗിള്‍ വിന്‍ഡോ സംവിധാനം സുപ്രധാന ചുവടുവയ്പ്പ്: നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി

8 Dec 2019 12:27 PM GMT
ബിസിനസ് കോണ്‍ക്ലേവ് കേരള വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ

6 Dec 2019 1:38 AM GMT
സൗദി-ബഹ്‌റൈൻ ഫൈനൽ ഞായറാഴ്ച നടക്കും. വൈകിട്ട് 8ന് ഖലീഫ സ്റ്റേഡിയത്തിൽ ആണ് കലാശക്കളി.

ഖത്തറില്‍ കേരള ബിസിനസ് കോണ്‍ക്ലേവ് 7,8 തിയ്യതികളില്‍

3 Dec 2019 1:47 PM GMT
ഖത്തറിലും കേരളത്തിലും ബിസിനസ് രംഗത്തുള്ള നിക്ഷേപ അവസരങ്ങള്‍, അതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപം ബിസിനസ് കോണ്‍ക്ലേവില്‍ ലഭിക്കും.

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യുഎഇയെ തോല്‍പ്പിച്ച് ഖത്തര്‍ സെമിയില്‍ (വീഡിയോ)

2 Dec 2019 5:27 PM GMT
രണ്ടിനെതിരേ 4 ഗോളുകള്‍ക്കാണ് നിലവിലെ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തര്‍ വിജയക്കൊടി പാറിച്ചത്.

ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ അപ്രഖ്യാപിത സൗദി സന്ദര്‍ശനം: നയതന്ത്രപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് സൂചന

30 Nov 2019 3:18 PM GMT
രണ്ടു വര്‍ഷമായി നിലനില്‍ക്കുന്ന നയതന്ത്രപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു സന്ദര്‍ശനമെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യെമനെതിരേ ഖത്തറിന്റെ ഗോള്‍ മഴ

29 Nov 2019 6:59 PM GMT
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ യുഎഇയെ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിനു പരാജയപ്പെടുത്തി

ലോക കപ്പ് ഫുട്‌ബോള്‍: ഇന്ത്യ-ഖത്തര്‍ രണ്ടാം പാദ യോഗ്യത മല്‍സരം കൊച്ചിയില്‍ നടക്കാന്‍ സാധ്യത

30 Oct 2019 2:34 PM GMT
ഈ മല്‍സരം കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കത്ത് നല്‍കിയതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് കെ എം ഐ മേത്തര്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരം കേരളത്തിന് തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും മല്‍സര വേദി. 2020 മാര്‍ച്ച് 26നാണ് മല്‍സരം. യോഗ്യത മല്‍സരത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു

ഭക്ഷ്യവിഷബാധയെന്ന് സംശയം; ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ട് കുട്ടികള്‍ മരിച്ചു

18 Oct 2019 11:43 AM GMT
ഇന്നലെ രാത്രി ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മക്കള്‍ക്ക് ഖത്തറില്‍ ജോലിചെയ്യാം; പ്രഖ്യാപനങ്ങളുമായി ആഭ്യന്തരമന്ത്രാലയം

9 Oct 2019 12:27 PM GMT
പ്രവാസി തൊഴിലാളികളെയും തൊഴില്‍ വിപണിയെയും സംബന്ധിക്കുന്ന നിയമങ്ങളിലും നിയന്ത്രണങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നതാണ് ബുധനാഴ്ച സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്.

ലോകകപ്പ് യോഗ്യത; ഏഷ്യന്‍ ചാംപ്യന്‍മാരെ തളച്ച് ഇന്ത്യ (വീഡിയോ)

10 Sep 2019 6:31 PM GMT
ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടായ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യന്‍നിര ആദ്യപകുതിയില്‍ വിയര്‍ത്തെങ്കില്‍ രണ്ടാം പകുതിയിലുടനീളം മുന്നേറി. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ ഊന്നിയാണ് ഇന്ത്യ മുന്നേറിയത്.

ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് ഖത്തറിനെതിരേ, ഛേത്രി കളിച്ചേക്കില്ല

10 Sep 2019 4:28 AM GMT
അവസാന പരിശീലന സെഷനില്‍ ഛേത്രി കളിച്ചാല്‍ മല്‍സരത്തില്‍ കളിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്

ബ്രാഹ്മണ്യം വൈവിധ്യങ്ങളെ തകര്‍ക്കുന്നു: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 Sep 2019 1:39 PM GMT
ഒരൊറ്റ ജനത, ഒരൊറ്റ രാജ്യം എന്ന മോഹന മുദ്രാവാക്യമുയര്‍ത്തി നമ്മുടെ രാജ്യത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും സൗന്ദര്യത്തെയും നശിപ്പിക്കാനാണ് ഫാഷിസത്തിന്റെ മറവില്‍ വൈദിക മതം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഇ കെ നജ്മുദ്ധീന്‍ അഭിപ്രായപ്പെട്ടു.

ഖത്തര്‍ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

4 Sep 2019 1:15 AM GMT
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കായി രാജ്യാന്തര ഡിജിറ്റല്‍ കാംപയിന്‍ വഴി ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം സംഘടിപ്പിച്ചു.

ഫിഫ ലോകകപ്പ് 2022: ലോകത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ലോകകപ്പ് ചിഹ്നം തെളിയും -ഇന്ത്യന്‍ സമയം 10.52ന് പ്രദര്‍ശനം

3 Sep 2019 2:52 PM GMT
ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം നടക്കും. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോ പ്രദര്‍ശിപ്പിക്കുക.

ഖത്തറിന്റെ സൈനിക പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

10 July 2019 9:37 AM GMT
'പരിശീലനത്തിനിടെ രണ്ട് സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചെന്നും പൈലറ്റുമാര്‍ ഇജക്ഷന്‍ സീറ്റ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തിറങ്ങി'യെന്നുമാണ് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്.

ബിജെപി യുടെ തുടര്‍ഭരണത്തിനു കാരണമായത് മതേതരപാര്‍ട്ടികളുടെ ആത്മാര്‍ത്ഥതയില്ലായ്മ: എസ്ഡിപിഐ

7 July 2019 3:49 PM GMT
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മൊയ്തീന്‍ കുട്ടി ഫൈസി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് ഖത്തറില്‍

5 July 2019 10:11 AM GMT
ദോഹ: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി. ഹമദ് ദേശീയ വിമാനത്താവളത്തില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി...

യുഎസുമായുള്ള സമാധാനചര്‍ച്ച നിര്‍ണായകമെന്ന് താലിബാന്‍; വിജയ പ്രതിക്ഷയോടെ ഖത്തര്‍

1 July 2019 10:55 AM GMT
ഏഴാമത്തേതും അവസാനത്തേതുമായ സമാധാനചര്‍ച്ചയില്‍ പ്രത്യക്ഷ ഫലമുണ്ടാകുമെന്ന് തന്നെയാണ് ഇരു വിഭാഗങ്ങളും പ്രതീക്ഷിക്കുന്നതെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു. യുഎസ് സമാധാന ദൂതന്‍ സല്‍മയ് ഖലീല്‍സാദുമായുള്ള രണ്ടാംദിവസത്തെ ചര്‍ച്ചയ്ക്കുശേഷമാണ് താലിബാന്റെ പ്രതികരണം.

ഇറാന്‍ സംഘര്‍ഷം: അത്യാധുനിക എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ച് യുഎസ്

29 Jun 2019 12:13 PM GMT
യുഎസ് സൈന്യത്തിന്റെ ഏറ്റവും അത്യാധുനിക പോര്‍വിമാനമാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തില്‍ വ്യാഴാഴ്ച എത്തിയത്.

ഗ്രൂപ്പ് ബിയില്‍ മരണപോരാട്ടം; അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം

23 Jun 2019 4:06 AM GMT
ഇന്ന് നടക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൊളംബിയ പരാഗ്വെയെ(ഇന്ത്യന്‍ സമയം നാളെ രാവിലെ 6) നേരിടുമ്പോള്‍ അര്‍ജന്റീന ഖത്തറിനെ(ഇന്ത്യന്‍ സമയം രാത്രി 12.30) നേരിടും.

കോപ്പാ: പരാഗ്വെയെ സമനിലയില്‍ തളച്ച് ഖത്തറിന് മികച്ച തുടക്കം

17 Jun 2019 4:47 AM GMT
പരാഗ്വെയെ 2-2 സമനിലയില്‍ തളച്ചാണ് ഖത്തറിന്റെ സൂപ്പര്‍ ഷോ. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമാണ് ഖത്തറിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ പരാഗ്വെ ലീഡ് നേടി.

ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ്: വാര്‍ത്തകള്‍ തെറ്റെന്ന് കാലാവസ്ഥാ വകുപ്പ്

11 Jun 2019 8:01 PM GMT
ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ കാലാവസ്ഥാ പഠനവകുപ്പ് ഡയറക്ടര്‍ അബ്ദുള്ള അല്‍ മന്നായി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ രേഖപ്പെടുത്തിയ അതെ താപനിലയാണ് ഈ വര്‍ഷമുള്ളതെന്നും അബ്ദുള്ള അല്‍ മന്നായി വ്യക്തമാക്കി. 48.2 ഡിഗ്രിസെല്‍ഷ്യസ് ആണ് ഈ ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ താപനിലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍

9 Jun 2019 1:03 AM GMT
ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധത്തിന് രണ്ട് വയസ് തികയുമ്പോളാണ് സാമ്പത്തിക മേഖലയിലുള്ള ഈ വളര്‍ച്ച എന്നതും ഏറെ ശ്രദ്ധേയമാണ്. കര,വ്യോമ,നാവിക പാതകളെല്ലാം അടച്ചുകൊണ്ടുള്ള ഉപരോധം രണ്ട് വര്‍ഷം പിന്നിടുമ്പോഴും പരിഹാരസാധ്യതകള്‍ അകലെയാണ്.
Share it
Top