Gulf

ഉറങ്ങിയതറിയാതെ ഡ്രൈവര്‍ സ്‌കൂള്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ മലയാളി ബാലികക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമായ സൗമ്യ അഭിലാഷിന്റെയും മകള്‍ മിന്‍സ മറിയം ജേക്കബാണ് ഞാറാഴ്ച്ച മരിച്ചത്.

ഉറങ്ങിയതറിയാതെ ഡ്രൈവര്‍ സ്‌കൂള്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ മലയാളി ബാലികക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം
X
ദോഹ: ഖത്തറില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ചു.ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമായ സൗമ്യ അഭിലാഷിന്റെയും മകള്‍ മിന്‍സ മറിയം ജേക്കബാണ് ഞാറാഴ്ച്ച മരിച്ചത്.


രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസ്സിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെജി വിദ്യാര്‍ഥിനിയാണ് മിന്‍സ. നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. മിഖയാണ് സഹോദരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it