ഖത്തര്‍ വിസ ചട്ട ലംഘനം: നിയമവിധേയമാക്കാനുള്ള കാലാവധി ഏപ്രില്‍ 30 വരെ നീട്ടി

ദോഹ: ഖത്തറിലെ നിയമവ്യവസ്ഥകള്‍ ലംഘിക്കുന്ന താമസക്കാരുടെ പദവി നിയമവിധേയമാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് 2022 ഏപ്രില്‍ 30 വരെ നീട്ടി ആഭ്യന്തര മന്ത്രാലയം. ഖത്തര്‍ പ്രവാസികളുടെയും അവരുടെ താമസസ്ഥലത്തിന്റെയും പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്ന 2015ല്‍ നിലവില്‍ വന്ന 21ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
നിയമലംഘകര്‍ക്ക് 50 ശതമാനം പിഴയിളവും ലഭിക്കും. ഇതിലൂടെ റെസിഡന്‍സി പുതുക്കാനും കമ്പനി മാറാനും സാധിക്കും. നിലവില്‍ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‌സര്‍ഷിപ്പ് മാറേണ്ട പ്രവാസികള്‍ ഉമ്മ് സലാല്‍, ഉമ്മ് സുനൈം, മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലാണ് സമീപിക്കേണ്ടത്.
നിയമലംഘനം നടത്തുന്ന എല്ലാ പ്രവാസികളും തൊഴിലുടമകളും സെറ്റില്‍മെന്റ് അപേക്ഷ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ തയ്യാറുള്ള നിയമലംഘകര്‍, നിലവിലുള്ള തൊഴിലുടമയുടെ കീഴില്‍ റസിഡന്‍സ് പെര്‍മിറ്റ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള സെറ്റില്‍മെന്റ് അപേക്ഷകര്‍ തുടങ്ങിയവര്‍ അതാത് വകുപ്പുകളിലെ സേവന കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രസ്തുത കാലയളവിലെ ഡിപ്പാര്‍ട്‌മെന്റിലെയും കേന്ദ്രങ്ങളിലെയും സന്ദര്‍ശന സമയം.
തൊഴിലുടമകളുടെയും പ്രവാസികളുടെയും പദവി നിയമവിധേയമാക്കുന്നതിനും അവര്‍ക്കെതിരായ നിയമനടപടികള്‍ ഒഴിവാക്കുന്നതിനും തുക തീര്‍പ്പാക്കലിനും ഈ കാലയളവ് പ്രയോജനപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
RELATED STORIES
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMTതൃശൂര് കാട്ടൂരില് നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന് ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMT