ഖത്തറില്‍ തടവിലായിരുന്ന ആറ് മല്‍സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി
ദോഹ: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറ് മല്‍സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട് നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. കൊവിഡിനെതുടര്‍ന്ന് ഖത്തറില്‍ ക്വാറന്റൈനിലായതിനാല്‍ ബേസിലിന് അന്ന് യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഷാര്‍ജ വഴി ബുധനാഴ്ചയാണ് ബേസില്‍ ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിലെ നോര്‍ക്ക ഡെവലപ്മെന്റ് ഓഫിസര്‍ റീസ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബേസിലിനെ സ്വീകരിച്ച് കെഎസ്ആര്‍ടിസിയിലാണ് നാട്ടിലെത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹത്തെ നോര്‍ക്ക പ്രതിനിധി എം ജയകുമാര്‍ സ്വീകരിച്ച് വീട്ടിലേയ്ക്ക് യാത്രയാക്കി. ഇറാനില്‍ നിന്നും മല്‍സ്യബന്ധനത്തിനുപോയ ബോട്ടിലെ തൊഴിലാളികളാണ് ശക്തമായ കാറ്റില്‍പ്പെട്ട് ഖത്തര്‍ സമുദ്രാര്‍ത്തി കടന്നത്.
തുടര്‍ന്ന് ഖത്തര്‍ പോലിസിന്റെ പിടിയിലാവുകയും സഫര്‍ ജയിലിലാവുകയും ചെയ്തു. കഴിഞ്ഞമാസം നോര്‍ക്ക ഇടപെട്ടാണ് ജയില്‍മോചനം സാധ്യമാക്കിയത്. മോചനത്തിന് നോര്‍ക്ക, കേന്ദ്ര വിദേശകാര്യമന്ത്രാലയം, ഇറാനിലെയും ഖത്തറിലേയും ഇന്ത്യന്‍ എംബസികള്‍ നേതൃത്വം നല്കി. ഇവരുടെ മോചനത്തിന് അടിയന്തരമായി നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ഇറാനിലെയും ഖത്തറിലെയും ഇന്ത്യന്‍ എംബസികളുമായും ബന്ധപ്പെട്ടിരുന്നു.
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT