World

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍; ഖത്തറില്‍ 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരേ നടപടി

ആഭ്യന്തര മന്ത്രാലത്തിലെ സൈമ്പത്തികസൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെയാണ് വാണിജ്യവ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്.

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍; ഖത്തറില്‍ 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരേ നടപടി
X

ദോഹ: അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ച് ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം. ആഭ്യന്തര മന്ത്രാലത്തിലെ സൈമ്പത്തികസൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെയാണ് വാണിജ്യവ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണ് ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ ബൗദ്ധിക സ്വത്തവകാശ നിയമവ്യവസ്ഥകള്‍ പാലിക്കണമെന്നും അവകാശങ്ങളെ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.




Next Story

RELATED STORIES

Share it