Latest News

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
X

തെഹ്റാന്‍: ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും യുദ്ധ സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ലഭ്യമായ വിമാന സര്‍വീസുകളോ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് മടങ്ങണമെന്നാണ് നിര്‍ദേശം.

പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ യാത്രാ-ഇമിഗ്രേഷന്‍ രേഖകളും കൈവശം സൂക്ഷിക്കണം. പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it