സാനിറ്ററി പാഡ് ഉപയോഗിച്ച വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ നഗ്ന പരിശോധന: വാര്‍ഡന്മാരടക്കം നാല് പേരെ പിരിച്ചുവിട്ടു
ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇത് ഉപയോഗിച്ച ആളെ കണ്ടെത്താന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയത്.

ചണ്ഡിഗഡ്: ഹോസ്റ്റല്‍ അന്തേവാസികളായ വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ ഉള്‍പ്പെടെ നാലുപേരെ സര്‍വകലാശാല അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇത് ഉപയോഗിച്ച ആളെ കണ്ടെത്താന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയത്.
പഞ്ചാബിലെ ബത്തീന്ദ സര്‍വകലാശാല ഹോസ്റ്റലില്‍ രണ്ടു ദിവസം മുമ്പാണ് സംഭവം. രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്മാരും രണ്ട് സുരക്ഷാജീവനക്കാരും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇതിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവം ആദ്യം നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥിനികളെ അനുനയിപ്പിക്കാന്‍ ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ നാല് പേരെയും ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT