ഞാനാണ് ബിജെപി അധ്യക്ഷന്‍; കെ സുരേന്ദ്രനെ തിരുത്തി ശ്രീധരന്‍പിള്ള

ശബരിമല മുഖ്യ പ്രചാരണ വിഷയമാകുമന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് അങ്ങിനെയൊരു നിലപാടില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ഞാനാണ് ബിജെപി അധ്യക്ഷന്‍; കെ സുരേന്ദ്രനെ തിരുത്തി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാകുമെന്ന പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ തിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല മുഖ്യ പ്രചാരണ വിഷയമാകുമന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് അങ്ങിനെയൊരു നിലപാടില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

'എല്‍ഡിഎഫിന്റെ വിശ്വാസ വേട്ടയ്ക്ക് ഒരര്‍ത്ഥത്തില്‍ പിന്തുണ നല്‍കുന്ന സമീപനമാണ് യുഡിഎഫില്‍ നിന്ന് ഉണ്ടായത്. പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ ഇത് സഗൗരവം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ഇതാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'- ഇതാണ് കെ സുരേന്ദ്രന്റെ വാക്കുകള്‍.

'ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഞാനാണ്. പത്തനംതിട്ട ചര്‍ച്ചയാകുനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഞങ്ങളതിനെ പ്രചാരണ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇനിയും വേണം മോദി ഭരണം എന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്'- എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഇതിനുള്ള മറുപടി

RELATED STORIES

Share it
Top