Cricket

ട്വന്റി-20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ എട്ട് മല്‍സരം ഉപേക്ഷിച്ചു; മഴ കാരണം ഒഴിവാക്കയത് കിവി-പാക് പോര്

ട്വന്റി-20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ എട്ട് മല്‍സരം ഉപേക്ഷിച്ചു; മഴ കാരണം ഒഴിവാക്കയത് കിവി-പാക് പോര്
X

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരമായ പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന നിര്‍ണായക മല്‍സരം ടോസിന് ശേഷം പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് ഉപേക്ഷിച്ചത്. മല്‍സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നുവെങ്കിലും കളി ആരംഭിക്കാനായില്ല. ഇരു ടീമുകള്‍ക്കും സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഈ വിജയം അത്യന്താപേക്ഷിതമായിരുന്നുവെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ഓരോ പോയിന്റ് വീതം പങ്കുവെച്ച് മടങ്ങേണ്ടി വന്നു.

മഴ ശമിക്കുന്നതിനായി അമ്പയര്‍മാര്‍ ഔദ്യോഗിക സമയം അവസാനിക്കുന്നത് വരെ കാത്തിരുന്നെങ്കിലും ഗ്രൗണ്ട് കളിയോഗ്യമല്ലെന്ന് കണ്ടതോടെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഗ്രൂപ്പിലെ വരാനിരിക്കുന്ന മല്‍സരഫലങ്ങളും റണ്‍ റേറ്റും ഇനി ഇരു ടീമുകളുടെയും സെമി പ്രവേശനത്തില്‍ നിര്‍ണായകമാകും.ട്വന്റി-20 ക്രിക്കറ്റില്‍ ഇരു ടീമുകളും തമ്മിലുള്ള 50-ാം പോരാട്ടമായിരുന്നു ഇത് എന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ടായിരുന്നു.




Next Story

RELATED STORIES

Share it