India

ചെങ്കോട്ട ഇനി തിങ്കളാഴ്ചയും തുറക്കും; ഉത്തരവ് പ്രാബല്യത്തില്‍

ചെങ്കോട്ട ഇനി തിങ്കളാഴ്ചയും തുറക്കും; ഉത്തരവ് പ്രാബല്യത്തില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട സമുച്ചയം ഇനി മുതല്‍ തിങ്കളാഴ്ച ഉള്‍പ്പെടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (എഎസ്ഐ) അറിയിച്ചു. നേരത്തേ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട മുഗള്‍ കാലഘട്ടത്തിലെ സ്മാരകം തിങ്കളാഴ്ച തുറന്നിരുന്നില്ല.

'ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്, അതനുസരിച്ച് ഡല്‍ഹിയിലെ ചെങ്കോട്ട തിങ്കളാഴ്ച ഉള്‍പ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും തുറന്നിരിക്കും 'എഎസ്ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ ഉത്തരവ് ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും ചെങ്കോട്ട ഫെബ്രുവരി 16ന് തുറന്നിരുന്നെന്നും എഎസ്ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

1638ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ തലസ്ഥാനം ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി ഷാജഹാനാബാദ് സ്ഥാപിച്ചതോടെയാണു ചെങ്കോട്ടയുടെ ഉത്ഭവം. 1639ലാണ് ചെങ്കോട്ടയുടെ നിര്‍മാണം ആരംഭിച്ചത്. ഒമ്പത് വര്‍ഷത്തിനുള്ളില്‍ കോട്ടയുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.






Next Story

RELATED STORIES

Share it