Sub Lead

പൗരത്വ പ്രക്ഷോഭം: പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് ജയില്‍ മോചിതനായി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോപുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരേ പോലിസ് കള്ളക്കേസ് ചുമത്തുകയായിരുന്നെന്ന് സംഘടന ആരോപിച്ചു.

പൗരത്വ പ്രക്ഷോഭം:  പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് ജയില്‍ മോചിതനായി
X

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക്, ഓഫിസ് സെക്രട്ടറി മുസമില്‍ എന്നിവര്‍ ജയില്‍ മോചിതനായി. അസമില്‍ പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഡിസംബര്‍ 17നാണ് ഗുവാഹതിയില്‍ നിന്ന് ഇരുവരേയും പോലിസ് അറസ്റ്റ് ചെയ്തത്. ഗുവാഹതി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് 24 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇരുവരും ജയില്‍ മോചിതരായത്.

ഇവര്‍ക്കെതിരേ രണ്ട് കേസുകളാണ് പോലിസ് ചുമത്തിയിരുന്നത്. ഇതില്‍ ഒരു കേസില്‍ ജില്ലാ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസില്‍ ഇന്ന് ഹൈക്കോടതിയും ജാമ്യം അനുവദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോപുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരേ പോലിസ് കള്ളക്കേസ് ചുമത്തുകയായിരുന്നെന്ന് സംഘടന ആരോപിച്ചു. അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന പ്രസിഡന്റിനെ പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it