You Searched For "assam"

അസമില്‍ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം പടര്‍ന്നുപിടിക്കുന്നു

6 Dec 2019 3:38 AM GMT
ബംഗ്ലാദേശി ഹിന്ദുക്കളുടെ ബാധ്യത ഏറ്റെടുക്കാന്‍ അസം തയ്യാറല്ലെന്നും നേതാക്കള്‍ പറഞ്ഞു.

പൗരത്വ പട്ടിക: പുറത്തായവരുടെ കണക്ക് കൈവശമില്ലെന്ന് അസം സര്‍ക്കാര്‍

1 Dec 2019 7:21 PM GMT
പുതുക്കിയ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട ബംഗാളി ഹിന്ദുക്കളുടെ വിവരങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അസം സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

അസമിലെ തടങ്കല്‍പാളയങ്ങളില്‍ മരിച്ചത് 28 പേര്‍

29 Nov 2019 11:36 AM GMT
അസമിലെ 6 തടങ്കല്‍ പാളയങ്ങളിലായാണ് 1043 പേരെ പാര്‍പ്പിച്ചിരിക്കുന്നത്. നരഗതുല്യമായ സാഹചര്യത്തിലാണ് തടങ്കല്‍ പാളയത്തില്‍ കഴിയുന്നതെന്ന് അടുത്തിടെ മോചിതരായവര്‍ പറയുന്നു.

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനു ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്രനിര്‍ദേശം

16 Nov 2019 4:31 PM GMT
കഴിഞ്ഞ ഒക്ടോബറില്‍ ഗുവാഹത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ രഞ്ജന്‍ ഗൊഗോയിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

അസം പൗരത്വ പട്ടിക മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കാനുള്ള നീക്കം: യുഎസ് കമ്മീഷൻ

16 Nov 2019 9:36 AM GMT
2019ൽ ആഗസ്തിൽ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയതിന് ശേഷം ബിജെപി സർക്കാർ മുസ്‌ലിം വിരുദ്ധ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റിപോർട്ട് ആരോപിക്കുന്നു

അസമിലെ തടങ്കല്‍പാളയത്തില്‍ ഒരു മരണം കൂടി; പഠിക്കാന്‍ പ്രത്യേക സമിതി

26 Oct 2019 5:31 AM GMT
മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

അസം ഏറ്റവും വലിയ 'ദേശവിരുദ്ധ' സംസ്ഥാനമെന്ന് സര്‍ക്കാര്‍ രേഖ

23 Oct 2019 3:17 PM GMT
19 രാജ്യദ്രോഹ കേസുകളാണ് അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹരിയാന(13), ഹിമാചല്‍ പ്രദേശ്(5), തമിഴ്‌നാട്(3) എന്നിങ്ങനേയാണ് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

അസം: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല

22 Oct 2019 9:27 AM GMT
2017 സപ്തംബറില്‍ അസം നിയമസഭ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസാക്കിരുന്നു. ഇതിന് മുന്നോടിയാണ് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്ന മാനദണ്ഡം സംസ്ഥന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

അസമിലെ എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ക്ക് സ്ഥലം മാറ്റം

18 Oct 2019 6:16 AM GMT
ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും സുപ്രിംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഇന്ത്യക്കാരനല്ലെന്ന് പ്രഖ്യാപിച്ച് തടവിലിട്ട അസമുകാരന്‍ മരിച്ചു; മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍

15 Oct 2019 1:29 AM GMT
അസമിലെ സോണിത്പുര്‍ ജില്ലയിലെ അലിസിംഗ ഗ്രാമത്തിലെ ദുലാല്‍ ചന്ദ്ര പോള്‍ (65) ആണ് ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച മരിച്ചത്. സര്‍ക്കാരിനെതിരേ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായില്ല.

അസം പൗരത്വപട്ടിക: പോപുലര്‍ ഫ്രണ്ട് നിയമബോധവല്‍ക്കരണ ശില്‍പശാല സമാപിച്ചു

13 Oct 2019 8:54 AM GMT
2019 ആഗസ്ത് 31ന് അസമില്‍ പ്രസിദ്ധീകരിച്ച അന്തിമ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)യില്‍നിന്ന് 19.06 ലക്ഷം ആളുകളാണ് പുറത്താക്കപ്പെട്ടത്. എന്‍ആര്‍സി നടപടിക്രമങ്ങള്‍ക്കിടെ ദുര്‍ബലര്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ വ്യാപകമായ പോലിസ് അതിക്രമമുണ്ടായി. ഭരണഘടന നല്‍കുന്ന ഉറപ്പുകളും അടിസ്ഥാന അവകാശങ്ങളും അവര്‍ക്ക് നിഷേധിച്ചു.

അസം പൗരത്വരജിസ്റ്റര്‍: പോപുലര്‍ ഫ്രണ്ട് നിയമശില്‍പശാല സംഘടിപ്പിച്ചു

10 Oct 2019 4:06 PM GMT
പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ സഹായിക്കുന്നതിനായി ജല്ലാതലങ്ങളില്‍ നിയമസഹായ സന്നദ്ധസംഘങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം. ട്രിബ്യൂണലുകള്‍ക്ക് മുമ്പാകെ അപ്പീല്‍ നല്‍കുന്നതിന് അഭിഭാഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സന്നദ്ധസംഘം നല്‍കും.

കശ്മീര്‍, അസം: പൊതുസമൂഹത്തിന്റെ മൗനം അപകടകരമെന്ന് പ്രഫ. ശേഷയ്യ

25 Sep 2019 4:50 PM GMT
'നിശബ്ദ സമൂഹത്തെ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കശ്മീരികളോടും അസമിലെ ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസ്റ്റുകള്‍ക്കെതിരേ ജനാധിപത്യവാദികളുടെ ശക്തമായ പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടംകൂട്ടമായി തെരുവില്‍ ഇറങ്ങണം'. ശേഷയ്യ പറഞ്ഞു.

അസം പൗരത്വ രജിസ്റ്റര്‍: പോപുലര്‍ ഫ്രണ്ട് സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കുന്നു

21 Sep 2019 10:07 AM GMT
പോപുലര്‍ ഫ്രണ്ട കേഡര്‍മാരോടൊപ്പം മറ്റ് വ്യക്തികളെയും കൂട്ടായ്മകളെയും സഹകരിപ്പിച്ചായിരിക്കും സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കുക.

മുസ്‌ലിം യുവതികള്‍ക്ക് അസം പോലിസിന്റെ ക്രൂരമര്‍ദ്ദനം; യുവതിയുടെ ഗര്‍ഭം അലസി

17 Sep 2019 4:44 PM GMT
തുടര്‍ന്ന് ഔട്ട് പോസ്റ്റിലെത്തിച്ച് വിവസ്ത്രരാക്കി രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചു.ഗര്‍ഭിണിയാണെന്നും മര്‍ദ്ദിക്കരുതെന്നും അപേക്ഷിച്ചിട്ടും വടികൊണ്ട് ക്രൂരമായി തല്ലി ചതച്ചു. തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച പോലിസ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തോക്ക് കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

കശ്മീര്‍, അസം, ഭരണകൂട ഭീകരത: പ്രതിരോധ സംഗമം 20ന്

17 Sep 2019 3:18 PM GMT
രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും തുറങ്കലില്‍ അടയ്ക്കുന്നത് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഏതു മാര്‍ഗം ഉപയോഗിച്ചും അടിച്ചമര്‍ത്തും എന്ന് സൂചനയാണ് നല്‍കുന്നത്.

അസമിലെ പോലെ ഹരിയാനയിലും പൗരത്വ പട്ടിക നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

15 Sep 2019 3:44 PM GMT
19 ലക്ഷം പേര്‍ പുറത്താക്കപ്പെട്ട അസമിലെ പൗരത്വ പട്ടിക വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയുടെ നീക്കം

3000 പേര്‍ക്ക് താമസിക്കാന്‍ 2.5 ഹെക്ടറില്‍ തടങ്കല്‍ പാളയം; അസം മുസ്‌ലിംകള്‍ ഭീതിയില്‍

14 Sep 2019 6:27 AM GMT
ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഏഴ് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള 2.5 ഹെക്ടര്‍ സ്ഥലത്താണ് ഇത് നിര്‍മ്മിക്കുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയിൽ കേന്ദ്രം തൊടില്ല: അമിത് ഷാ

8 Sep 2019 11:53 AM GMT
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം വടക്കുകിഴക്കൻ സംസഥാനങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ആർട്ടിക്കിൾ 371 റദ്ദാക്കില്ലെന്ന് ഞാൻ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അമിത് ഷാ ഇന്ന് അസമില്‍; ലക്ഷ്യം ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍ നടപടികള്‍

8 Sep 2019 1:21 AM GMT
എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ തുടര്‍ നടപടികള്‍ തന്നെയാവും പ്രധാന ചര്‍ച്ചാ വിഷയമാവുക എന്നാണ് അറിയുന്നത്.

അസമില്‍ ആറുമാസംകൂടി 'അഫ്‌സ്പ' പ്രാബല്യത്തില്‍

7 Sep 2019 4:06 PM GMT
ആഗസ്ത് 28 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. സായുധസേനയ്ക്ക് എവിടെയും ഓപറേഷന്‍ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റുചെയ്യാനും അടക്കം പ്രത്യേക അധികാരം നല്‍കുന്നതാണ് 'അഫ്‌സ്പ' നിയമം.

ചന്ദ്രയാന്‍ ഉപദേഷ്ടാവും പൗരത്വ പട്ടികയില്‍നിന്ന് പുറത്ത്

7 Sep 2019 9:41 AM GMT
അസം സ്വദേശിയാണെങ്കിലും ജിതേന്ദ്രനാഥ് ഗോസ്വാമി ഇപ്പോള്‍ താമസിക്കുന്നത് ഗുജറാത്തിലാണ്. വോട്ട് ചെയ്യുന്നതും ഗുജറാത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍സിആറില്‍ ഉള്‍പ്പെടുന്നതിന് അദ്ദേഹം പ്രത്യേക അപേക്ഷ നല്‍കിയിരുന്നില്ല.

കെ ആർ ഇന്ദിരക്കെതിരേ പരാതി നൽകിയ പൊതുപ്രവർത്തകനെ പോലിസ് വേട്ടയാടുന്നു

6 Sep 2019 5:55 AM GMT
ഇംഫാൽ ടാക്കീസിൻറെ പരിപാടി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചത് ആരാണ്?. മാവോവാദി ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നത് ആരാണെന്നൊക്കെയാണ് അവർക്കറിയേണ്ടത്

അസം ദേശീയ പൗരത്വ പട്ടികയിലെ ക്രമക്കേട്; കോ-ഓഡിനേറ്റര്‍ക്കെതിരേ കേസ്

5 Sep 2019 6:49 PM GMT
മുസ് ലിം വിദ്യാര്‍ഥി സംഘടനയായ ഓള്‍ അസം ഗൊറിയ-മൊറിയ യുവ ഛാത്ര പരിഷത്തും(എഎജിഎംവൈസിപി) ഓള്‍ ഇന്ത്യ ലീഗല്‍ എയ്ഡ് ഫൗണ്ടേഷന്‍ അംഗം ചന്ദന്‍ മസൂംദാറുമാണ് പരാതി നല്‍കിയത്. രണ്ടു പരാതികളിലുമായി പ്രതീക് ഹജേലയ്‌ക്കെതിരേ ഗുവാഹത്തിയിലും ദിബ്രുഗയിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അസമിലും കശ്മീരിലും നിയന്ത്രണം; വിദേശ ജേണലിസ്റ്റുകള്‍ ഉടന്‍ അസം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

5 Sep 2019 1:35 PM GMT
സംസ്ഥാനത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതായി അസം ട്രിബ്യൂണ്‍ പറയുന്നു. ഇതു പ്രകാരം അസമില്‍ റിപ്പോര്‍ട്ടു ചെയ്യാനായെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടി വരും.

അസം, കശ്മീര്‍: വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു

4 Sep 2019 4:30 AM GMT
ഇപ്പോഴും കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത് അത്യന്തം ഭീകരത നിറഞ്ഞ സംഭവങ്ങളാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനതയെയും കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ എന്നപോലെ പുറംലോകവുമായി ബന്ധപെടാനാകാത്ത വിധം തടവിലാക്കിയിക്കുകയാണ്. ഹമീദ് വാണിയമ്പലം പറഞ്ഞു.

അസം പൗരത്വ രജിസ്റ്റര്‍: പരിഭ്രാന്തരായി ബംഗാളി ഹിന്ദു അഭയാര്‍ഥികളും

3 Sep 2019 3:04 PM GMT
1971ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ പൗരത്വ പട്ടികയില്‍ ഇടംപിടിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും തങ്ങള്‍ പട്ടികയ്ക്കു പുറത്താണെന്ന് ഇവര്‍ വേദനയോടെ പറയുന്നു.

കെആര്‍ ഇന്ദിരയെ ആകാശവാണിയില്‍ നിന്ന് പുറത്താക്കണം: സാംസ്കാരിക പ്രവര്‍ത്തകര്‍

3 Sep 2019 8:28 AM GMT
അരി​ച്ചരിച്ചെത്തുന്ന ഫാസിസം കേരളത്തിൻെറ കാലടിയോളം വന്നിരിക്കുന്നു. അസമിലെ പൗരത്വ പട്ടികയുടെ മാതൃകയിൽ കേരളത്തിൽ ഹോളോകോസ്​റ്റ്​ സംഘടിപ്പിക്കണമെന്ന്​ ആവശ്യപ്പെടുന്നവരുണ്ട്​.

അസം അന്തിമ പൗരത്വ രജിസ്റ്റര്‍: നിയമനിര്‍മാണത്തിനൊരുങ്ങി ബിജെപി

2 Sep 2019 6:42 AM GMT
ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോള്‍ അവസാന എന്‍ആര്‍സി പട്ടികയില്‍ ധാരാളം ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കേണ്ടി വരും. ഇത് ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയ ശാസ്ത്രത്തിനും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ക്കും എതിരാണ്. ഈ സാഹചര്യം മറികടക്കാനാണ് ബിജെപി പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്.

ഡോക്ടറെ തേയിലത്തൊഴിലാളികള്‍ തല്ലിക്കൊന്ന കേസില്‍ 21 പേര്‍ അറസ്റ്റില്‍

2 Sep 2019 5:15 AM GMT
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അസം ഘടകം 24 മണിക്കൂര്‍ പണിമുടക്ക് നടത്തുകയാണ്. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

അസം എന്‍ആര്‍സി: വീഴ്ചകളും മുന്‍വിധികളും മൂലം പൗരന്‍മാര്‍ പോലും പുറത്തായെന്ന് പോപുലര്‍ ഫ്രണ്ട്

1 Sep 2019 4:00 PM GMT
പട്ടികയ്ക്കു പുറത്തായവര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ വിദേശികള്‍ക്കായുള്ള ട്രൈബ്യൂണലു(ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍)കളെയും മേല്‍ക്കോടതികളെയും സമീപിക്കാമെന്നും അവരെ വിദേശികളായി കണക്കാക്കില്ലെന്നുമുള്ള ഉറപ്പ് അപര്യാപ്തമാണ്

കാത്തിരിക്കാന്‍ പോലും സമയം ലഭിക്കണമെന്നില്ല; ഇന്നവര്‍, നാളെ നമ്മള്‍, അത്രയേയുള്ളൂ...!!

1 Sep 2019 12:10 PM GMT
ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബലികഴിക്കുന്ന, ഫാഷിസ്റ്റ് നിയമങ്ങളുടെ ഓരോ തടവറകള്‍ ഒരുങ്ങിവരുന്നുണ്ട്.

രോഗിയെ പരിചരിക്കാന്‍ വൈകിയെന്ന്; തേയിലത്തൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്നു(VIDEO)

1 Sep 2019 8:59 AM GMT
വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച ഡോ. ദെബന്‍ ദത്തയെ എസ്‌റ്റേറ്റിലെ വര്‍ഷങ്ങള്‍ നീണ്ട സേവനം പരിഗണിച്ചാണ് സര്‍വീസ് നീട്ടിനല്‍കിയത്.

എന്‍ആര്‍സി പട്ടികയില്‍ നിന്ന് അസം പ്രതിപക്ഷ എംഎല്‍എയും പുറത്ത്

31 Aug 2019 10:55 AM GMT
ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ (എയുഡിഎഫ്) അനന്ത കുമാര്‍ മാലോയാണ് പൗരത്വ പട്ടിയില്‍നിന്ന് പുറത്തായത്.

എന്‍ആര്‍സി: വിരമിച്ച സൈനിക ഓഫിസര്‍ അന്തിമ പട്ടികയിലും 'വിദേശി'

31 Aug 2019 9:44 AM GMT
കരസേനയില്‍ സേവനമനുഷ്ഠിച്ച ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ മുഹമ്മദ് സനാവുല്ലയാണ് അന്തിമ പട്ടികയിലും പുറത്തായത്. സനാവുല്ലയുടെ കുടുംബവും പട്ടികയില്‍നിന്നു പുറത്താണ്.
Share it
Top