അസമില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വിസ് തുടങ്ങി

ദിബ്രുഗഢ്: ഉത്തര്‍പ്രദേശിന് ശേഷം അസമിലും പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ദിബ്രുഗഢ് ജില്ലയിലാണ് പശു ആംബുലന്‍സിന് തുടക്കം. പശുക്കളുടെ അഭയകേന്ദ്രവും ആശുപത്രിയും നടത്തുന്ന ഗോപാല്‍ ഗോശാലയാണ് ആംബുലന്‍സ് സേവനവും തുടങ്ങിയത്.
പരിക്കേറ്റതും അസുഖം ബാധിച്ചതുമായ പശുക്കള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനാണ് ആംബുലന്‍സ് ഏര്‍പ്പെടുത്തിയതെന്ന് ഗോശാല പ്രസിഡന്റ് നിര്‍മല്‍ ബെറിയ പറഞ്ഞു. ദിബ്രുഗഢ് ഡെപ്യൂട്ടി കമീഷണര്‍ ബിശ്വജിത്ത് പെഗു ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തു.
വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ പശു ആംബുലന്‍സ് സേവനമാണിതെന്ന് ഗോപാല്‍ ഗൗശാല പ്രസിഡന്റ് നിര്‍മല്‍ ബെരിയ അവകാശപ്പെട്ടു.
രോഗബാധിതരായ പശുക്കളെ ഷെല്‍ട്ടറിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അതിനാലാണ് ഈ ആംബുലന്‍സ് സേവനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
'പല അവസരങ്ങളിലും, അസുഖമുള്ള പശുക്കളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ആംബുലന്‍സ് സര്‍വീസ് തുടങ്ങിയതോടെ ആ പ്രശ്നം പരിഹരിക്കാനായി'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദില്‍ നിന്ന് കൊണ്ടുവന്ന ആംബുലന്‍സില്‍ ഹൈഡ്രോളിക് ലിഫ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്.
RELATED STORIES
പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഹൈദരാബാദില്‍ മണി ഹീസ്റ്റ്...
3 July 2022 11:56 AM GMTപഴയപടക്കുതിരയുടെ നീക്കങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നു; പാര്‍ട്ടിക്കും...
3 July 2022 11:52 AM GMTകോട്ടയം സ്വദേശി റിയാദില്‍ നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMT