You Searched For "Caa"

പൗരത്വ നിയമത്തില്‍ ആശങ്കവേണ്ട; എന്‍പിആര്‍ തടയില്ല, എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ഉദ്ധവ് താക്കറെ

18 Feb 2020 1:22 PM GMT
'പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും വ്യത്യസ്ത വിഷയങ്ങളാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല-സിന്ദുദുര്‍ഗ്ഗില്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വ്യക്തമാക്കി.

അമ്മയെ പൂട്ടിയിട്ട് ശാഹീൻ ബാഗിൽ സമരത്തിന് പോയവർ!?

18 Feb 2020 1:10 PM GMT
ശാഹീൻ ബാഗിൽ സമരം ചെയ്യുന്നവർക്ക് ദിവസം 500 രൂപ പ്രതിഫലം?

പൗരത്വ പ്രക്ഷോഭങ്ങള്‍ തകര്‍ക്കാന്‍ ബിജെപി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു: പ്രഫ. മുഹമ്മദ് സുലൈമാന്‍

18 Feb 2020 9:39 AM GMT
പോപുലര്‍ഫ്രണ്ടും എസ്ഡിപിഐയും പൗരത്വ പ്രക്ഷോഭ സമരങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പടെ അവര്‍ സമര രംഗത്ത് വളരെ ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

ലക്ഷ്യം കാണാതെ പൗരത്വ പ്രക്ഷോഭങ്ങള്‍ നിലയ്ക്കരുത്: മുഹമ്മദലി ജിന്ന

17 Feb 2020 3:16 PM GMT
ഈ രണ്ടു നിയമങ്ങളും രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും ഏതൊരു സമരത്തിനിറങ്ങിയിട്ടുണ്ടോ അവയൊന്നും ഫലം കാണാതെ അവസാനിച്ച ചരിത്രമില്ലെന്നും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞു.

പൗരത്വ പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്ര നീക്കം; അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

17 Feb 2020 2:24 PM GMT
നേരത്തെ എന്‍പിആര്‍ നടപടികളുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിരുന്നു. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അനുനയ ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ശാഹീന്‍ബാഗ് പ്രക്ഷോഭകര്‍ നാളെ അമിത് ഷായുടെ വസതിയിലേക്ക്

15 Feb 2020 1:39 PM GMT
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സമര സമിതി അറിയിച്ചു.

എന്‍പിആര്‍ മെയ് മുതല്‍ ആരംഭിക്കുമെന്ന് ത്രിപുര -വിവര ശേഖരണം മൊബൈല്‍ ആപ്പ് വഴി

15 Feb 2020 5:42 AM GMT
എന്‍പിആറിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും വീടുകള്‍ കേന്ദ്രീകരിച്ചുള്ള കണക്കെടുപ്പ് മെയ് 16ന് തുടങ്ങുമെന്നും ചക്രബര്‍ത്തി വ്യക്തമാക്കി. ജൂണ്‍ 29ന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍പിആര്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം

15 Feb 2020 4:23 AM GMT
അനുനയ നീക്കത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

പൗരത്വ ബില്‍ കത്തിച്ച് പാചകം ചെയ്ത് ഗ്യാസ് വില വര്‍ധനക്കെതിരെ പ്രതിഷേധം

15 Feb 2020 3:45 AM GMT
ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറിനു മുകളില്‍ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് തീ കൂട്ടി പാചകം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പ്രതിഷേധം.

ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധം കനക്കുന്നു; ശാഹിന്‍ബാഗ് മോഡല്‍ സമരത്തിന് വേദിയായി ചെന്നൈ

15 Feb 2020 3:24 AM GMT
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്ന്, സംസ്ഥാനസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനെതിരെയും പ്രമേയം പാസാക്കണം. രണ്ട്, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ട് ഉറപ്പ് നല്‍കണം. മൂന്ന്, സിഎഎ പിന്‍വലിക്കണം.

പൗരത്വ പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് വിളിക്കരുതെന്ന് ബോംബെ ഹൈക്കോടതി

15 Feb 2020 2:35 AM GMT
അഹിംസയില്‍ ഊന്നിയ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും സമാധാനപരമായ സമരം നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജെഎന്‍യു വീണ്ടും പൗരത്വ പ്രക്ഷോഭങ്ങളുടെ വേദിയാകുന്നു

14 Feb 2020 2:33 AM GMT
ഫെബ്രുവരി 14 മുതല്‍ സമര പരമ്പരക്ക് തുടക്കമാകുമെന്നും പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും ജെഎന്‍യുഎസ് യു വ്യക്തമാക്കി.

പൗരത്വ പ്രക്ഷോഭം: ജാമ്യം ലഭിച്ചിട്ടും ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായില്ല

13 Feb 2020 3:45 AM GMT
പൗരത്വ പ്രതിഷേധങ്ങള്‍ക്കായി മുംബൈയില്‍ എത്തിയപ്പോഴാണ് ഡോ. കഫീല്‍ ഖാന്‍ അറസ്റ്റിലായത്. ശാഹീന്‍ ബാഗ് സമരത്തിനു പിന്തുണ നല്‍കി മുംബൈയിലും സമാന രീതിയില്‍ സമരം ആരംഭിച്ചിരുന്നു.

അസമിലെ എൻആർസി വിരങ്ങൾ കാണാതായി...

12 Feb 2020 7:15 AM GMT
പൗരത്വ പട്ടികയിൽ ഉൾപ്പെട്ടവരുടേയും പുറത്താക്കപ്പെട്ടവരുടേയും വിവരങ്ങളാണ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

സിഎഎ: പ്രവാസി സാംസ്‌കാരിക വേദി ഉപവാസ സംഗമം സംഘടിപ്പിച്ചു

11 Feb 2020 7:30 PM GMT
വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഉപവാസ പന്തലില്‍ നാട്ടിലെ സമരങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള സമരപ്പാട്ടുകള്‍, നാടകം, സ്‌കിറ്റുകള്‍, ചരിത്ര കഥാ പ്രസംഗങ്ങള്‍, 1921നെ ഓര്‍മിപ്പിക്കുന്ന പാട്ടും കഥയും തുടങ്ങിയവ അരങ്ങേറി.

മുസ്‌ലിം പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദമാക്കുന്ന മുഖ്യമന്ത്രി മാപ്പു പറയണം: ഉലമ സംയുക്ത സമിതി

11 Feb 2020 5:13 PM GMT
പൗരത്വത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച സംഘപരിവാറിന്റെ അതേ രീതിയില്‍ അതിനെതിരേയുള്ള സമരത്തെയും മുഖ്യമന്ത്രി മതം പറഞ്ഞ് ഭിന്നിപ്പിക്കുകയാണ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ഡോ. കഫീല്‍ ഖാന് ജാമ്യം

10 Feb 2020 5:31 PM GMT
അലിഗഢ് കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഡിസംബറില്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഉത്തര്‍ പ്രദേശ് പോലിസ് കഫീല്‍ഖാനെ അറസ്റ്റ് ചെയ്തത്.

സിഎഎ അടിയന്തരമായി നിരുപാധികം റദ്ദാക്കുക; കേന്ദ്രത്തോട് ഗോവ ആര്‍ച്ച് ബിഷപ്പ്

9 Feb 2020 5:43 AM GMT
പനാജിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആര്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി ബിഷപ്പ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.

'ഇത്രയും തരംതാഴ്ന്ന സര്‍ക്കാരിനെ എവിടെയും കണ്ടിട്ടില്ല'; മുസ്‌ലിംകള്‍ക്കെതിരായ ബിജെപി വിദ്വേഷ പരാമര്‍ശത്തില്‍ രഘുറാം രാജന്‍

9 Feb 2020 4:23 AM GMT
മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും'. എന്നായിരുന്നു ബിജെപി കര്‍ണാടക ഘടകത്തിന്റെ ട്വീറ്റ്.

സിഎഎ, എന്‍ആര്‍സി പൂര്‍ണമായി റദ്ദാക്കുന്നത് വരെ പിന്നോട്ടില്ല: ദാറുല്‍ ഉലൂം ദയൂബന്ദ് വിസി

8 Feb 2020 5:17 PM GMT
സിഎഎയും എന്‍ആര്‍എസിയും രാജ്യത്തേയും സമുദായത്തേയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. അത് പൂര്‍ണമായി റദ്ദാക്കുന്നത് വരെ സമാധാനപരായ പോരാട്ടം തുടരുമെന്ന് ദാറൂല്‍ ഉലൂം ദയൂബന്ദ് വൈസ് ചാന്‍സലര്‍ അബുല്‍ ഖാസിം നുഅമാനി പറഞ്ഞു.

സിഎഎ: ഭരണഘടനയെ ശിഥിലമാക്കാനുള്ള ശ്രമം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കാന്തപുരം

8 Feb 2020 3:25 PM GMT
'പൗരത്വ ഭേദഗതി നിയമം വിവേചനം ലക്ഷ്യമാക്കിയുള്ളതാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഭരണഘടനയുടെ മൂല്യങ്ങളെ ഈ നിയമം അവഗണിക്കുന്നു. ഭരണഘടനയെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കും'. കാന്തപുരം പറഞ്ഞു.

സിഎഎക്കെതിരേ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലിസില്‍ ഏല്‍പ്പിച്ച ഊബര്‍ ഡ്രൈവറെ ആദരിച്ച് ബിജെപി

8 Feb 2020 2:57 PM GMT
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബപ്പാദിത്യ സര്‍ക്കാറിനെയാണ് ഡ്രൈവര്‍ പോലിസില്‍ ഏല്‍പ്പിച്ചത്.

ജനകീയ സമരങ്ങളെ ഒറ്റുകൊടുത്ത് സ്വയം രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

8 Feb 2020 2:16 PM GMT
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളായിട്ടു വേണം കരുതാന്‍.

പൗരത്വ നിയമം പിന്‍വലിച്ചില്ലെങ്കില്‍ സഹികെട്ട ജനത സിംഹാസനങ്ങള്‍ ഭേദിക്കാന്‍ രാജധാനിയിലേക്ക് വരും: അഡ്വ. ശ്രീജിത്ത് പെരുമന

8 Feb 2020 1:02 PM GMT
സെന്‍കുമാരന്‍ തുപ്പുന്ന വിഷവും, ഐസക്കിന്റെ മീന്‍ ചാറും ചോറും, ബിഗ് ബോസ്സിലെ ആത്മരതിയും കൂട്ടികുഴച്ച് ചര്‍ച്ചിച്ച് രാജ്യം കണ്ട ഏറ്റവ്വും വലിയ വര്‍ഗ്ഗീയ നിയമത്തിനെതിരായ പോരാട്ടത്തില്‍നിന്നും വ്യതിചലിക്കരുതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

എൻപിആർ: പ്രധാനമന്ത്രിക്ക് കണ്ണൻ ഗോപിനാഥന്റെ അന്ത്യശാസനം

7 Feb 2020 11:04 AM GMT
മാർച്ച്മാസം അവസാനിക്കുന്നതിന് മുൻപ് എൻപിആർ പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നും തലസ്ഥാനം ഉപരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മലപ്പുറത്ത് ബിജെപിയിൽ കൂട്ടരാജി

7 Feb 2020 10:59 AM GMT
കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിൽ ബിജെപിയിൽനിന്ന് കൂട്ടരാജി. ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങൽ പ്രദേശത്താണ് 200 ഓളം പ്രവർത്തകർ കുടുംബസമേതം ബിജെപി വിട്ടത്

ഈ സർവമത പ്രാർഥന സംഘപരിവാറിനുള്ള മറുപടി

7 Feb 2020 9:54 AM GMT
സംഘപരിവാർ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാൻ ലക്ഷ്യമിടുമ്പോൾ സൗഹാർദ്ദം കൊണ്ട് ആ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയാണിവർ. വെടിയുണ്ടകളെ വാക്കുകൾ കൊണ്ടും സ്നേഹംകൊണ്ടും ചെറുക്കുകയാണ് ശാഹീൻ ബാഗിലെ പ്രക്ഷോഭകർ.

ശാഹീന്‍ ബാഗ് ഒഴിപ്പിക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

7 Feb 2020 9:48 AM GMT
'പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാമെന്ന് പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് എന്തിനാണ് ഞങ്ങള്‍ ഇത് കേള്‍ക്കുന്നത്. എന്തിന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കണം'. സുപ്രീം കോടതി ചോദിച്ചു.

എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹി മാര്‍ച്ച്: കണ്ണന്‍ ഗോപിനാഥന്‍

7 Feb 2020 7:26 AM GMT
എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ താങ്കള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അതിനുശേഷം, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയിലേക്ക് വരും, എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഡല്‍ഹിയില്‍ തുടരും. ഞങ്ങളുടെ മുന്‍പില്‍ മറ്റുമാര്‍ഗങ്ങളില്ല'. കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

മത ഭിന്നതകളില്ല, പ്രാര്‍ത്ഥനയില്‍ മുഴുകി ശാഹീന്‍ ബാഗ്

7 Feb 2020 6:31 AM GMT
രാജ്യം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ഐക്യപ്പെടുന്നതായി ശാഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്നവര്‍ പറഞ്ഞു. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയില്‍ ഒത്തുകൂടി.

'പിണറായി സഖാവ് ഉയിര്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറയും'; ട്രോളുമായി ബല്‍റാം

7 Feb 2020 5:31 AM GMT
ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി, പിണറായിയുടെ 'ചില തീവ്രവാദസംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്.

സെൻസസ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിർത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

6 Feb 2020 9:49 AM GMT
സെൻസസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുസ്ലിം ലീഗിലെ കെ എം ഷാജിയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്
Share it
Top