Sub Lead

പൗരത്വ നിയമം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന് ശ്രമകരമാവും: എം കെ ഫൈസി

പൗരത്വ നിയമം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന് ശ്രമകരമാവും: എം കെ ഫൈസി
X

ന്യൂഡല്‍ഹി: പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായും രാഷ്ട്രീയപരമായും വെല്ലുവിളി നേരിടേണ്ടി വരുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. വിശുദ്ധ റമദാന്‍ മാസത്തിന്റെ തലേന്ന് തന്നെ വിഭജനവും വിവേചനപരവുമായ സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം മുസ് ലിംകളെ പരിഹസിക്കാനുള്ള സംഘപരിവാറിന്റെ നിന്ദ്യമായ തന്ത്രമാണ്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പൗരത്വ നിയമം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും. 1955ലെ പൗരത്വ നിയമത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനാവശ്യവും മുസ് ലിംകളെ അകറ്റുകയെന്ന ലക്ഷ്യത്തോടെയുമുള്ളതാണ്. അയല്‍ രാജ്യങ്ങളില്‍ മതപീഢനത്തിന് വിധേയരാകുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഭേദഗതിയെന്ന് സംഘപരിവാര്‍ ക്യാംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, മതപരമായ വിവേചനത്തിന്റെ വ്യക്തമായ പ്രഖ്യാപനമായ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് മുസ് ലിംകളെ ഒഴിവാക്കിയിരിക്കുന്നതിനാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണ്. പാര്‍ലമെന്റിലെ ഭേദഗതി പാസാക്കിയത് 2019 ല്‍ രാജ്യത്തുടനീളമുള്ള തെരുവുകളില്‍ നിരന്തരമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സമരങ്ങളില്‍ മതമോ ജാതിയോ ലിംഗമോ പ്രദേശമോ പരിഗണിക്കാതെ ജനങ്ങള്‍ പങ്കെടുത്തിരുന്നു. ഇത് നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിരുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കാനുള്ള നിലവിലെ വിജ്ഞാപനം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ്. സിഎഎ നടപ്പാക്കുന്നതിനെതിരേ എസ്ഡിപിഐ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും എം കെ ഫൈസി പറഞ്ഞു.


Next Story

RELATED STORIES

Share it