Top

You Searched For "CAA"

സിഎഎ, കര്‍ഷക പ്രക്ഷോഭം; തമിഴ്‌നാട് സര്‍ക്കാര്‍ 5,570 കേസുകള്‍ പിന്‍വലിച്ചു

18 Sep 2021 6:23 AM GMT
2,282 കേസുകള്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നവയാണ്. 2,831 കേസുകളാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ പേരിലുള്ളതാണ്. 2011 നും 2021 നുമിടയില്‍ രജിസ്റ്റര്‍ ചെയ്ത പത്രമാധ്യമങ്ങള്‍ക്കെതിരെയുള്ള 26 കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. കൂടംകുളം പ്ലാന്റ്, എട്ടുവരിപ്പാത, മീഥേന്‍, ന്യൂട്രിനോ പദ്ധതികളുമായി ബന്ധപ്പെട്ട 405 കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

4 Aug 2021 3:31 PM GMT
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞ ആഴ്ച ലോക്‌സഭയെ അറിയിച്ചിരുന്നു

ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

16 Jun 2021 1:29 PM GMT
കവരത്തി: പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ലക്ഷദ്വീപ് സ്വദേശികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം. സിപിഎം പ്രവര്‍ത്തകരും കവരത്തി സ്വദേശി...

മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

14 Jun 2021 6:17 PM GMT
ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന ഒരു ഘടകവും ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു.

പിണറായിയുടെ ഉറപ്പ് പാഴ് വാക്ക്; പൗരത്വ സമര കേസുകളില്‍ അറസ്റ്റ് വാറന്റ്

31 March 2021 10:53 AM GMT
കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനാല്‍ പൗരത്വ വിവേചനത്തിനെതിരായ സമരങ്ങളില്‍ പങ്കെടുത്ത 23 പേര്‍ ഇന്ന് മാനന്തവാടി കോടതിയില്‍ നിന്ന് ജാമ്യമെടുത്തു.

പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്; ബിജെപി സര്‍ക്കാരിനെതിരേ ബംഗാളി ഹിന്ദുക്കള്‍

31 March 2021 6:59 AM GMT
'ഞങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളില്ല'. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എന്‍ആര്‍സിയില്‍ നിന്ന് പുറത്തായ കുടുംബം പറഞ്ഞു.

കേന്ദ്രത്തിന്റേത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട, സിഎഎ കേരളത്തില്‍ നടപ്പാക്കില്ല മുഖ്യമന്ത്രി

30 March 2021 5:57 AM GMT
യുപിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു.

പൗരത്വ നിയമം: രേഖകള്‍ ഹാജരാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മഹുവ മൊയ്ത്ര

25 March 2021 4:50 AM GMT
'തലമുറകളായി ഇവിടെ താമസിക്കുന്നവരെയും ഈ മണ്ണിന്റെ മക്കളേയും നിങ്ങള്‍ പീഡനത്തിന് ഇരയാക്കുമ്പോള്‍ ഞങ്ങള്‍ ഈ വാക്കുകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. രേഖകള്‍ ഞങ്ങള്‍ ഹാജരാക്കില്ല'. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് വി. ഗോപാല ഗൗഡ

24 March 2021 5:40 AM GMT
റിപ്പബ്ലിക് ഇന്ത്യ 70 വര്‍ഷം പിന്നിടുമ്പോള്‍ നിയമം ഭേദഗതി ചെയ്യുകയും ഇന്ത്യയില്‍ ജനിച്ചവരെ വിദേശികളായി മുദ്രയടിക്കുകയും അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നു താമസിക്കുന്നവരെ പൗരന്‍മാരായി അംഗീകരിക്കുയുമാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് വി. ഗോപാല ഗൗഡ കുറ്റപ്പെടുത്തി.

'അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കും, ബിജെപിക്കോ സിഎഎയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുത്': ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയി

21 March 2021 2:25 PM GMT
അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷ പ്രകടനപത്രിക

21 March 2021 7:08 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും(സിഎഎ) എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് ഊന്നിപ്പറഞ്ഞ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക. ...

എല്‍ടിടിഇ നിരോധനം നീക്കും; വാഗ്ദാനവുമായി ഡിഎംകെ സഖ്യകക്ഷിയായ എംഡിഎംകെ

18 March 2021 10:40 AM GMT
ശ്രീലങ്കയില്‍ തമിഴരെ കൊന്നതിന് ഉത്തരവാദികളായവരെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും എംഡികെയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കും: പ്രിയങ്ക ഗാന്ധി

2 March 2021 5:41 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന...

ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയല്ല: കെ സുരേന്ദ്രന്‍

25 Feb 2021 5:22 AM GMT
ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയാകില്ല. സിഎഎ വിരുദ്ധസമരം നടത്തിയത് മതഭീകരവാദികളാണെന്നും അവരുടെ കേസും പിന്‍വലിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

'നരക തുല്യം തടങ്കല്‍ പാളയങ്ങള്‍'; അനുഭവങ്ങള്‍ പങ്കുവച്ച് മുന്‍ തടവുകാര്‍

20 Feb 2021 9:06 AM GMT
'ആകാശം തലയിലേക്ക് ഇടിഞ്ഞു വീഴുന്നത് പോലെയാണ് തോന്നുന്നത്'. പൗരത്വം നഷ്ടപ്പെട്ട ഒരു അസം സ്വദേശി പറഞ്ഞു.

പൗരത്വനിയമം: നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്-മുഖ്യമന്ത്രി

13 Feb 2021 1:19 PM GMT
ഉപ്പള(കാസര്‍കോട്): പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എ...

കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ

12 Feb 2021 5:01 AM GMT
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി കലാപാസൂത്രണം; കപില്‍ മിശ്രക്കെതിരായ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി

9 Feb 2021 9:16 AM GMT
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിലും പരിക്കേറ്റതിലും ഭൂരിഭാഗവും മുസ് ലിംകളായിരുന്നു.

''മലബാറില്‍ യുദ്ധമുഖം തുറക്കുക''; സിഎഎ, എന്‍ആര്‍സി എന്നിവ പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും ബിജെപി നേതാവിന്റെ ആഹ്വാനം

15 Jan 2021 10:07 AM GMT
കോഴിക്കോട്: മലപ്പുറത്ത് യുദ്ധമുഖം തുറക്കണമെന്നും സിഎഎ, എന്‍ആര്‍സി എന്നിവ നടപ്പാക്കാന്‍ ബിജെപി ജില്ലാ തലത്തില്‍ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്ത് ബി...

പൗരത്വ സമര നേതാവ് അഖില്‍ ഗോഗോയുടെ ജാമ്യാപേക്ഷ തള്ളി

7 Jan 2021 4:04 PM GMT
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ക്രിഷക് മുക്തി സംഘം സമിതി(കെഎംഎസ്എസ്) സ്ഥാപക നേതാവ് കൂടിയായ ഗോഗോയിക്കെതിരേ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അറസ്റ്റ് ചെയ്ത പൗരത്വപ്രക്ഷോഭകരെ വിട്ടയക്കുക: പുതുവല്‍സര ദിനത്തില്‍ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ പ്രതിഷേധം

30 Dec 2020 2:03 AM GMT
കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ നടന്ന സമരത്തില്‍ വിവിധ പ്രദേശങ്ങളില്‍ അറസ്റ്റിലായ പൗരത്വ പ്രക്ഷോഭകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന യുവ...

പൗരത്വനിയമം നടപ്പിലാക്കല്‍: സര്‍ക്കാര്‍ പിന്‍മാറണം; കെ എന്‍ എം

26 Dec 2020 1:48 PM GMT
എടവണ്ണ: രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്ന പൗരത്വ നിയമ ഭേദഗതി ബില്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്...

സാമ്പത്തിക സര്‍വേയുടെ മറവില്‍ വിവരശേഖരണം: കേന്ദ്ര സര്‍ക്കാരിന്റെ ദുരൂഹനീക്കം തടയണമെന്ന് പോപുലര്‍ ഫ്രണ്ട്

23 Dec 2020 1:05 PM GMT
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി പൗരന്‍മാരുടെ വിവരശേഖരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദുരൂഹനീക്കം തടയണമെന്ന് പോപുലര്‍ ഫ്രണ്ട് ...

പൗരത്വ പ്രക്ഷോഭ മാതൃകയില്‍ കര്‍ഷക സമരത്തെ തകര്‍ക്കാന്‍ യോഗി; 50 ലക്ഷം പിഴ ചുമത്തുമെന്ന് നേതാക്കള്‍ക്ക് നോട്ടിസ്

18 Dec 2020 10:44 AM GMT
'പ്രതിഷേധത്തില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഇത് അഹിംസാത്മക പ്രതിഷേധമാണ്. കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനെ ഭരണകൂടം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?. ബികെയു ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ് പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തില്‍ മൗനം, കര്‍ഷകര്‍ക്ക് പിന്തുണ; കെജ്‌രിവാളിന്റെ നിലപാട് ചര്‍ച്ചയാവുന്നു

14 Dec 2020 7:27 AM GMT
പൗരത്വ പ്രക്ഷോഭം ഡല്‍ഹിയില്‍ കൊടുമ്പിരി കൊണ്ട സമയത്ത് ആം ആദ്മി പാര്‍ട്ടിയോ അരവിന്ദ് കെജ് രിവാളോ അതിന്റെ ഭാഗമായിരുന്നില്ല. ഒരു അഭിമുഖത്തിലും, ഒന്നുരണ്ടു ട്വീറ്റുകളിലും മാത്രമാണ് അരവിന്ദ് കേജ്‌രിവാളോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി വാതുറന്ന് എന്തെങ്കിലും രണ്ടക്ഷരം പറഞ്ഞത്.

പൗരത്വ പ്രക്ഷോഭം: സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

12 Dec 2020 10:19 AM GMT
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കെഎംഎസ്എസ് നേതാവും ആക്ടിവിസ്റ്റുമായ അഖില്‍ ഗോഗോയ്, അസം പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മേധാവി കമ്രുല്‍ ഇസ്‌ലാം ചൗധരി, പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിഎഎ നടപ്പിലാക്കുമെന്ന അമിത്ഷായുടെ പ്രസ്താവന മതേതരത്വത്തോടുള്ള ഭീഷണി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം

11 Nov 2020 3:33 AM GMT
രാജ്യത്ത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുകായാണെങ്കില്‍ അതിനെ നിയമപരമായും ജനകീയമായും ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു

കശ്മീര്‍,സിഎഎ വിഷയങ്ങളില്‍ ജോ ബൈഡന്റേത് ബിജെപിക്ക് എതിരായ നിലപാട്

6 Nov 2020 5:36 PM GMT
കശ്മീരിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ പുന:സ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന്‍ കശ്മീരിലെ സമാധാനപരമായുള്ള പ്രതിഷേധങ്ങളെ തടയുന്നതും ഇന്റര്‍നെറ്റ് വിഛേദിക്കുന്നതും ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി മഹാരാഷ്ട്ര പോലിസ്; 50 ലക്ഷം രൂപ വരേയുള്ള ബോണ്ടില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് നോട്ടിസ്

22 Oct 2020 10:37 AM GMT
ക്രമസമാധാനം തകര്‍ക്കുന്ന ഏത് നടപടിയുണ്ടായാലും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്താലും ജാമ്യം റദ്ദാക്കുമെന്നും മുംബൈയില്‍ നിന്ന് നാട് കടത്തുമെന്നും ബോണ്ടിലെ നിബന്ധനകളില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ്

19 Oct 2020 2:05 PM GMT
സിലിഗുരി: കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതെന്നും ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി ദേശീയ...

പൗരത്വ പട്ടിക: അസമിൽ നാല് ലക്ഷത്തോളം മുസ്‌ലിംകൾ മിസ്ഡ് കോൾ അടിച്ചു ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്‌

19 Oct 2020 7:39 AM GMT
ന്യൂഡൽഹി: പൗരത്വം നഷ്ടപ്പെടും എന്ന ഭയം മൂലം അസമിലെ ലക്ഷകണക്കിന് മുസ്‌ലിങ്ങള്‍ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നാലു ലക്ഷ...

പുസ്തകം വായിച്ച് 'തീവ്രവാദിയായി'; ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസിന്റെ കുറ്റപത്രം

26 Sep 2020 9:16 AM GMT
ബ്രാഹ്മണര്‍ക്കെതിരേയും സവര്‍ണ ജാതി മേധാവിത്വത്തെയും കുറിച്ച് ഷര്‍ജീല്‍ നടത്തിയ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മതഭ്രാന്തനായി പോലിസ് ചിത്രീകരിക്കുന്നത്.

'ഞങ്ങള്‍ ഭയക്കാന്‍ ശീലിച്ചിട്ടില്ല. മുട്ടുകുത്താനും'; ഡോ. കഫീല്‍ ഖാന്റെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു (വീഡിയോ)

2 Sep 2020 5:34 AM GMT
പ്രസംഗത്തില്‍ ഡോ.കഫീല്‍ ഖാന്‍ പറഞ്ഞത് ഇങ്ങനെ,' അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മനുഷ്യരാകാനല്ല പറയുന്നത്, അവരെ ഹിന്ദുവും മുസല്മാനുമായി മാറാനാണ് പറയുന്നത്. അമിത് ഷായുടെ കുപ്പായത്തില്‍ നിരവധി പേരുടെ ചോരക്കറ പുരണ്ടിട്ടുണ്ട്. രൂപീകരിക്കപ്പെട്ട തൊട്ടേ ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല'.
Share it