- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞങ്ങളെയും അറസ്റ്റ് ചെയ്യൂ'; കേന്ദ്ര വേട്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ (വീഡിയോ)

ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന അന്യായ റെയ്ഡിനെതിരേ അറസ്റ്റ് വരിക്കാന്‍ തയ്യാറായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് അറസ്റ്റ് വരിക്കാന്‍ തയ്യാറായി മൈസൂരിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. അന്യായമായി കസ്റ്റഡിലെടുത്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ഇതിനെതിരേ ജനകീയ പ്രതിഷേധം ഉയരുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.
PFI is the movement against Fascism, RSS/BJP government has used NIA to suppress the people's voice. @mysore
— Shabaz Shareef (@ShabazSharriff) September 22, 2022
All must stand against this injustice
Tweet#NIARssTool#IndiaWithPFI pic.twitter.com/BAxxUBIPIQ
കേന്ദ്ര സര്‍ക്കാറിന്റെ വേട്ടയാടല്‍ നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശവാസികളും തെരുവിലിറങ്ങി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംഘടനയെ വേട്ടയാടി ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, യുപി, അസം, മണിപ്പൂര്‍ ഉള്‍പ്പടെ പത്തിലധികം സംസ്ഥാനങ്ങളിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.
പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീന്‍, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ദേശീയ സമിതിയംഗം പ്രഫ. പി കോയ തുടങ്ങി 22 നേതാക്കളെ കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദേശീയ നേതാക്കളായ ഷാഖിഫ്, അഫ്‌സര്‍, ആസിഫ്, ഇസ് മായില്‍, നാസര്‍ പാഷ, യാസിര്‍ ഹസന്‍ തുടങ്ങിവരെ ഡല്‍ഹി, കര്‍ണാടക ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള അന്വേഷ റെയ്ഡിനെതിരേ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
കര്‍ണാടകയില്‍ മംഗളൂരുവിലും ബംഗളൂരുവിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
കേരളത്തില്‍ റോഡ് ഉപരോധമുള്‍പ്പടെ ശക്തമായ സമരത്തിലേക്ക് നീങ്ങി. പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലും കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളിലും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















