Education

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

അക്ഷയ കേന്ദ്രം വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം
X

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24ന് തുടങ്ങുമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് വഴിയാണ് പ്രവേശന നടപടികള്‍. അക്ഷയ കേന്ദ്രം വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സിബിഎസ്ഇ, എൈസിഎസ്ഇ,എസ്എസ്എല്‍സി ഫലങ്ങള്‍ എല്ലാം പുറത്തു വന്നതോടെയാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്.

പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജുകേഷന്‍ (ഡിഎച്ച്എസ്)ഇഅലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതുപ്രകാരം വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും.


Next Story

RELATED STORIES

Share it