Sub Lead

പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി

ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്.

പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി
X

റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോള്‍ വില രണ്ട് റിയാല്‍ കടന്നിരുന്നു. 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. നിലവില്‍ 91 പെട്രോളിന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു നിരക്ക്. എല്ലാ മാസവും പതിനൊന്നാം തീയ്യതിയാണ് ഇന്ധന വില പുനപ്പരിശോധിക്കുന്നത്. ഡീസലിന് 52 ഹലാലയാണ് വില.

Next Story

RELATED STORIES

Share it