Sub Lead

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പോലിസ്

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഹക്കീമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലിസ് പറയുന്നത്. റിഷാദിനെ പോലിസ് തിരയുകയാണ്.

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പോലിസ്
X

കൊല്ലപ്പെട്ട ഹക്കീമും പ്രതിയെന്ന് സംശയിക്കുന്ന റിഷാദും

പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഹക്കീമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലിസ് പറയുന്നത്. റിഷാദിനെ പോലിസ് തിരയുകയാണ്.

വൈകുന്നേരം ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് നല്‍കുന്ന പ്രാഥമിക വിവരം. ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it