മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്ന് പാക് ഭരണകക്ഷി

പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലി നടക്കാനിരിക്കെയാണ് പിടിഐയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിരിക്കുന്നത്.

മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്ന് പാക് ഭരണകക്ഷി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിന്റെ കശാപ്പുകാരന്‍ ആണെന്ന ട്വീറ്റുമായി പാക് ഭരണകക്ഷിയായ പിടിഐ. മോദി പാകിസ്താനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും പിടിഐ ആരോപിച്ചു. നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന ട്വീറ്റുകളാണ് പിടിഐ ഔദ്യോഗികട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലി നടക്കാനിരിക്കെയാണ് പിടിഐയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സേന കശ്മീരില്‍ തുടരുന്ന ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനും പാകിസ്താന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് തെളിയിക്കാനുമാണ് മുസാഫറബാദിലെ റാലിയെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.
RELATED STORIES

Share it
Top