Sub Lead

കാസര്‍ഗോഡ് ഐഎസ് കേസ്: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

റിയാസിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 2016ല്‍ കാസര്‍ഗോഡ് നിന്ന് 15 യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്.

കാസര്‍ഗോഡ് ഐഎസ് കേസ്: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
X

കൊച്ചി: കാസര്‍ഗോഡ് ഐഎസ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ പാലക്കാട് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് സ്വദേശി റിയാസി(അബു ദുജാന-29)ന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. ഇയാള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് എന്‍ഐയെ വൃത്തങ്ങള്‍ വ്യക്തമാക്കി. റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കസറ്റഡിയിലെടുത്തത്.

ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലരുമായി ഓണ്‍ലൈന്‍ വഴി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് റിയാസ് സമ്മതിച്ചതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹറാന്‍ ഹാഷിമിന്റെ പ്രസംഗ വീഡിയോകള്‍ കേള്‍ക്കാറുണ്ടെന്ന് റിയാസ് സമ്മതിച്ചതായും എന്‍ഐഎ പറഞ്ഞു. എന്നാല്‍ ശ്രീലങ്കന്‍ സ്‌ഫോടനവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി റിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍ഐഎ വ്യക്തമാക്കി. റിയാസിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 2016ല്‍ കാസര്‍ഗോഡ് നിന്ന് 15 യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്.

Next Story

RELATED STORIES

Share it