Latest News

പെട്രോള്‍ പമ്പിന് തീയിടാന്‍ ശ്രമം; വാണിയംകുളത്ത് രണ്ടു പേര്‍ അറസ്റ്റില്‍

വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്

പെട്രോള്‍ പമ്പിന് തീയിടാന്‍ ശ്രമം; വാണിയംകുളത്ത് രണ്ടു പേര്‍ അറസ്റ്റില്‍
X

പാലക്കാട്: വാണിയംകുളത്ത് പെട്രോള്‍ പമ്പിന് തീയിടാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മൂന്നംഗ സംഘം പെട്രോള്‍ പമ്പ് ആക്രമിക്കാന്‍ ശ്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം നടത്തിയത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഓട്ടോറിക്ഷയില്‍ മൂന്നംഗ സംഘം വാണിയംകുളത്തെ കെ എം പെട്രോള്‍ പമ്പിലേക്കെത്തുന്നത്. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ഇവര്‍ ജീവനക്കാരെ അസഭ്യം പറഞ്ഞു. പിന്നാലെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളില്‍ സംഘം പെട്രോള്‍ വാങ്ങി. പമ്പില്‍ തന്നെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it