Latest News

സംഗീത സംവിധായകന്‍ എസ് പി വെങ്കടേഷ് അന്തരിച്ചു

സംഗീത സംവിധായകന്‍ എസ് പി വെങ്കടേഷ് അന്തരിച്ചു
X

ചെന്നൈ: സംഗീത സംവിധായകന്‍ എസ് പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1985ല്‍ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമായത്. ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആരാധകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it