Sub Lead

വ്യാപാര കരാര്‍ ഇന്ത്യയുടെ നയതന്ത്ര വിജയം: നരേന്ദ്ര മോദി

വ്യാപാര കരാര്‍ ഇന്ത്യയുടെ നയതന്ത്ര വിജയം: നരേന്ദ്ര മോദി
X

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ രാജ്യത്തിന്റെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ക്ഷമയുടെ ഫലമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ചൊവ്വാഴ്ച രാജ്യതലസ്ഥാനത്തു ചേര്‍ന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തിലാണ് കരാറിനെ കുറിച്ച് മോദി പ്രതികരിച്ചത്. രാജ്യത്ത് മികച്ച സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ലോകരാജ്യങ്ങളുമായി വ്യാപാര ചര്‍ച്ചകളില്‍ പുരോഗതി കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തിനും വ്യാപാര കരാര്‍ സഹായകരമാവും. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കരാര്‍ യാഥാര്‍ഥ്യമാക്കിയ പ്രധാനമന്ത്രിയെ എന്‍ഡിഎ എംപിമാര്‍ അനുമോദിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ചകളില്‍ എല്ലാം അംഗങ്ങളും പങ്കെടുക്കണമെന്നു നരേന്ദ്ര മോദി എന്‍ഡിഎ എംപിമാരോടു ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനത്തെ യഥാസമയം അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it