Sub Lead

മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ നീക്കം ചെയ്ത് മെറ്റ

മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ നീക്കം ചെയ്ത് മെറ്റ
X

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ മെറ്റ നീക്കം ചെയ്തു. ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 2024 മാര്‍ച്ച് മുതല്‍ 2025 ജൂണ്‍ വരെ 1400 പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുന്നറിയിപ്പില്ലാതെ പോസ്റ്റുകള്‍ തടയുന്നത് ഒളിച്ചോട്ടമെന്നാണ് ഉപഭോക്താക്കളുടെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാന്‍ നയങ്ങളെ വിമര്‍ശിക്കുന്ന സാമൂഹ്യ മാധ്യമ ഉള്ളടക്കങ്ങള്‍ക്ക് തടയിടാനാണ് പുതിയ നീക്കം. യുജിസി ചട്ടങ്ങളിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് കേന്ദ്ര ഐ ടി മന്ത്രാലയം പൂട്ടിട്ടു. മന്ത്രാലത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം, എക്സ്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തു.

മോദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍, ആനിമേഷന്‍, വിദേശനയത്തിലെ വിമര്‍ശനം എന്നിവ നീക്കം ചെയ്യാനായിരിന്നു ഐ ടി മന്ത്രാലയം ഉത്തരവിട്ടത്. ഇറാന്‍ ഇസ്രായേല്‍ യുദ്ധം, പാചകവാതക പ്രതിസന്ധി എന്നിവയിലെ വിമര്‍ശനങ്ങള്‍ അടങ്ങിയ പത്തോളം അക്കൗണ്ടുകള്‍ കാരണം കാണിക്കാതെ മരവിപ്പിച്ചു. കാര്‍ട്ടൂണിസ്റ്റ് എ.ഐ സതീഷ് ആചര്യയുടെ കാര്‍ട്ടൂണുകളും നീക്കം ചെയ്തു. കോണ്‍ഗ്രസിന്റെ 9 പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. ഹോട്ട്മെയില്‍ സ്ഥാപകനായ സബീര്‍ ഭാട്ടിയ പങ്കുവച്ച ദൃശ്യങ്ങളും നീക്കി. 2024 മാര്‍ച്ച് മുതല്‍ 2025 ജൂണ്‍ വരെ 1400 പോസ്റ്റുകളും അക്കൗണ്ടുകളും ആണ് കേന്ദ്ര നിര്‍ദേശപ്രകാരം നീക്കിയത്. 2025 ല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നീക്കം ചെയ്ത പോസ്റ്റുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായതായും മെറ്റ അറിയിച്ചു. വ്യാജ എഐ ഉള്ളടക്കങ്ങള്‍ തടയാനാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Next Story

RELATED STORIES

Share it