Latest News

ബിഹാര്‍ തിരഞ്ഞെടുപ്പ്; സ്ത്രീകള്‍ക്കു നല്‍കിയ പതിനായിരം രൂപ പുരുഷന്മാരുടെ അക്കൗണ്ടിലുമെത്തി, തിരിച്ചുതരണമെന്ന് സര്‍ക്കാര്‍, തരില്ലെന്ന് മറുപടി

സാങ്കേതിക തകരാര്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും പണം തിരികെ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്

ബിഹാര്‍ തിരഞ്ഞെടുപ്പ്; സ്ത്രീകള്‍ക്കു നല്‍കിയ പതിനായിരം രൂപ പുരുഷന്മാരുടെ അക്കൗണ്ടിലുമെത്തി, തിരിച്ചുതരണമെന്ന് സര്‍ക്കാര്‍, തരില്ലെന്ന് മറുപടി
X

പറ്റ്‌ന: ബിഹാറില്‍ തിരഞ്ഞെടുപ്പിനു മുന്‍പ് സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പുരുഷന്മാരുടെ അക്കൗണ്ടിലേക്കും മാറിയെത്തി. ദര്‍ഭംഗ ജില്ലയിലെ ജാലെ ബ്ലോക്കിലാണ് സംഭവം. പതിനാല് പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. സാങ്കേതിക തകരാറാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും പണം തിരികെ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അതേസമയം പണം തിരികെ നല്‍കാനാവില്ലെന്നാണ് പണം ലഭിച്ചവര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടതിനു ശേഷമാണോ സാങ്കേതിക തകരാര്‍ കണ്ടെത്തുന്നതെന്നാണ് ഇവരുടെ ചോദ്യം.

'നമ്മുടെ വോട്ടുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ചു, ഇപ്പോഴവര്‍ക്ക് പണം തിരികെ വേണം. പണം കിട്ടി മൂന്നു മാസത്തിന് ശേഷമാണ് തിരികെ ചോദിക്കുന്നത്'- പണം ലഭിച്ച ബല്‍റാം സാഹ്നി പറഞ്ഞു. 'അവര്‍ ഞങ്ങള്‍ക്ക് പണം തന്നു. ഞങ്ങള്‍ അവര്‍ക്ക് വോട്ടു നല്‍കി' ഗുണഭോക്താക്കളിലൊരാളായ നരേന്ദ്ര റാം പറഞ്ഞു.

ബിഹാറില്‍ തിരഞ്ഞെടുപ്പിന് മുന്‍പാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍, മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജന(മുഖ്യമന്ത്രി വനിതാ തൊഴില്‍ പദ്ധതി) പ്രഖ്യാപിച്ചത്. സ്വയം തൊഴിലും ഉപജീവന അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സ്ത്രീകള്‍ക്ക് 10,000 രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഏകദേശം 1.25 കോടി സ്ത്രീ വോട്ടര്‍മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം.

Next Story

RELATED STORIES

Share it