വടകര, നാദാപുരം, കുറ്റ്യാടി മേഖലയില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ നിലവില്‍ വന്നു
തൂണേരി, പുറമേരി, നാദാപുരം, കുന്മുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപ്പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമായി കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചത്.
കോഴിക്കോട്: ജില്ലയിലെ വടകര താലൂക്കില്‍ പെട്ട തൂണേരി ഗ്രാമപ്പഞ്ചായത്തില്പെട്ട വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പ്രസ്തുത വ്യക്തി ആറ് പഞ്ചായത്തുകളിലെ പല വ്യക്തികളുമായും അടുത്ത് സമ്പര്‍ക്കമുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ സാംബശിവ റാവു പ്രഖ്യാപിച്ചു. തൂണേരി, പുറമേരി, നാദാപുരം, കുന്മുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപ്പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമായി കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചത്.
പുറമേരി, വടകര പഴയങ്ങാടി ഫിഷ്മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യക്കച്ചവടക്കാരും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. ഇവിടങ്ങളിലെ ഭക്ഷ്യ- അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMT