ഇറാന്‍ സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി നെതന്യാഹു

ഇസ്രയേലിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് ഇറാന്റെ നടപടികളെന്നും എഫ് 35 യുദ്ധവിമാനങ്ങള്‍ക്ക് ഏത് സമയത്തും പശ്ചിമേഷ്യയില്‍ എത്തിച്ചേരാമെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്‍ സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി നെതന്യാഹു

ടെഹ്‌റാന്‍: ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചതിന്ന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് ഇറാന്റെ നടപടികളെന്നും എഫ് 35 യുദ്ധവിമാനങ്ങള്‍ക്ക് ഏത് സമയത്തും പശ്ചിമേഷ്യയില്‍ എത്തിച്ചേരാമെന്നും നെതന്യാഹു പറഞ്ഞു. ഒരു ഇസ്രായേലി വ്യോമതാവളത്തില്‍ നിന്നും എഫ് 35 വിമാനങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് നെതന്യാഹു ഇറാനെതിരെ മുന്നറിയിപ്പ് ഉയര്‍ത്തിയത്. ഇറാനിലും സിറിയയിലും നിരവധി തവണ ഇസ്രായേലിന്റെ എഫ് 35 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2015ല്‍ അമേരിക്ക ഉള്‍പ്പെടെ ബ്രിട്ടന്‍,ഫ്രാന്‍സ്,റഷ്യ,ചൈന ജര്‍മനി എന്നീ രാജ്യങ്ങല്‍ ചേര്‍ന്നാണ് ആണവ കരാറിന്ന് രൂപം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാരില്‍ നിന്നും പിന്മാറി തുടര്‍ന്ന് ഇറാനിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് പ്രശ്ങ്ങള്‍ക്ക് തുടക്കമായി. ഉപരോധം മൂലം എണ്ണക്കച്ചവടം മുടങ്ങിയ ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അമേരിക്ക പിന്മാറിയങ്കിലും മറ്റുള്ള രാജ്യങ്ങള്‍ കരാര്‍ സംരക്ഷിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ആരും അതിന്ന് മുന്നോട്ട്് വന്നില്ല. ഇതേ തുടര്‍ന്ന് കരാറില്‍ നിന്ന് പിന്മാറിയ ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സംമ്പൂഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രകോപിതനായി. തുടക്കം മുതല്‍ കരാറിന്റെ വിമര്‍ശകനായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു.

RELATED STORIES

Share it
Top