Sub Lead

ആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു; വീട് ഹിന്ദുത്വര്‍ തകര്‍ത്തു (വീഡിയോ)

മധ്യപ്രദേശിലെ ഷാഹ്‌ദോലിയിലാണ് സംഭവം.

ആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു; വീട് ഹിന്ദുത്വര്‍ തകര്‍ത്തു (വീഡിയോ)
X

ഭോപ്പാല്‍: ആള്‍ദൈവങ്ങളെ വിമര്‍ശിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട മുസ് ലിം യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഷാഹ്‌ദോലിയിലാണ് സംഭവം. യുവാവിന്റെ വീട് ഹിന്ദുത്വര്‍ അടിച്ചു തകര്‍ത്തു. വീട് തകര്‍ത്ത കേസിലും പോലിസ് കേസെടുത്തിട്ടുണ്ട്.

ആള്‍ദൈവങ്ങളെ വിമര്‍ശിച്ച പോസ്റ്റിട്ടതിനെതിരേ ഹിന്ദുത്വരാണ് യുവാവിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. ഉടനെ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുവാവിന്റെ വീട് ഹിന്ദുത്വര്‍ അടിച്ചു തകര്‍ത്തത്. കാവിക്കൊടികളുമായെത്തി വീട് തകര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it