കേന്ദ്ര ഏജന്‍സികളുടെ മുസ്‌ലിം വേട്ട: പോപുലര്‍ ഫ്രണ്ട് ഇഡി ഓഫിസ് മാര്‍ച്ച് നാളെ
രാവിലെ 11ന് ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമാകരുത്, കേന്ദ്രസര്‍ക്കാരിന്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ്സിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ മാറിയിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ, ഇന്‍കംടാക്‌സ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയെല്ലാം തങ്ങളുടെ വര്‍ഗീയവും വംശീയവും ജനവിരുദ്ധമായ അജണ്ടകള്‍ക്ക് വേണ്ടി ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണ്.
ആര്‍എസ്എസ്സിനും കേന്ദ്രസര്‍ക്കാരിനും എതിരേ നില്‍ക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും വേട്ടയാടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മുസ്‌ലിം ബിസിനസുകാരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് തകര്‍ക്കാനും ഹിന്ദുത്വ സര്‍ക്കാര്‍ ശ്രമിക്കുന്നു. മുസ്‌ലിംകള്‍ നടത്തുന്ന വ്യാപാര, വ്യവസായ സംരംഭങ്ങള്‍ക്കെതിരേ ഇഡി, ഇന്‍കം ടാക്‌സ് തുടങ്ങിയവയെ റെയ്ഡിന് നിയോഗിക്കുകയും പിന്നാലെ സംഘപരിവാര നേതാക്കള്‍ ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു.
കേന്ദ്ര ഏജന്‍സികള്‍ കല്‍പ്പിത കഥകളുമായി മുസ്‌ലിംകള്‍ക്കെതിരേ പരാക്രമങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രതികളായ കോടികളുടെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും കേസുകളില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവുന്നില്ല. ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
RELATED STORIES
ബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMT