- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശില്‍ നൂറുകണക്കിന് പശുക്കളെ കൊക്കയില്‍ തള്ളി; 30 പശുക്കള്‍ ചത്തു -നടപടിയെടുക്കാതെ ബിജെപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ നൂറുകണക്കിന് പശുക്കളെ കൊക്കയിലേക്ക് തള്ളി. 30 പശുക്കള്‍ ചത്തതായും 50 പശുക്കള്‍ക്ക് ഗുരുതരമായി പരിക്കുപറ്റിയതായും പ്രദേശവാസികള്‍ പറഞ്ഞു.
MP के रीवा में 150 गायों को हजारों फीट गहरी खाई रेहवा घाटी में फेंका, लगभग 30 की मौत, 50 से ज़्यादा की हालत गंभीर।
— काश/if Kakvi (@KashifKakvi) October 8, 2021
इस से दो हफ्ते पहले ही रीवा में ही 60 गायों को नहर में धकेल दिया गया था जिसे पुलिस ने रेस्क्यू किया था। @SP_Rewa @DGP_MP @vinodkapri @abhisar_sharma @jitupatwari pic.twitter.com/6xF50I1xK1
മധ്യപ്രദേശിലെ രേവയിലെ ഏറെ ആഴമുള്ള റെഹാവ താഴ് വരയിലേക്കാണ് പശുക്കളെ തള്ളിയതെന്ന് പ്രാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പശുക്കള്‍ ചത്തതായും കൊക്കയിലേക്കുള്ള വീഴ്ച്ചയല്‍ പശുക്കളുടെ കാലിന്റെ എല്ലുകള്‍ ഒടിഞ്ഞതായും സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പൊതു പ്രവര്‍ത്തകന്‍ ശിവാനന്ദ് ദ്വിവേദി പറഞ്ഞു. പ്രദേശവാസികളുടെ സഹായത്തോടെ ഇതുവരെ 23 പശുക്കളെ മാത്രമാണ് പുറത്തെടുക്കാന്‍ സാധിച്ചത്. കൊക്ക വളരെ ആഴമുള്ളതിനാല്‍ മറ്റു പശുക്കളെ പുറത്തെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസകള്‍ പറഞ്ഞു. രണ്ടാഴ്ച്ച മുമ്പ് 60 പശുക്കളെ രേവയിലെ കനാലിലേക്ക് തള്ളിയിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ നടപടിയെടുത്തിട്ടില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
द्विवेदी ने कहा, "हिंदू धर्म के लोग गाय को माता मानते हैं, लेकिन यहां ढोंग हो रहा है। गायों की इस तरह निर्मम हत्या हो रही है, लेकिन गाय के नाम पर सरकार बनाने वाली बीजेपी की पुलिस ने आरोपियों के खिलाफ मामूली धाराओं में FIR कर 10 दिनों बाद भी गिरफ्तारी नहीं किया। @DrKumarVishwas pic.twitter.com/HDPSS1L4Mv
— काश/if Kakvi (@KashifKakvi) October 8, 2021
പശുവിന്റെ പേരില്‍ മുസ് ലിംകളെ തല്ലിക്കൊല്ലുന്ന സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് പശുക്കളെ ക്രൂരമായി കൊക്കയിലേക്ക് തള്ളി കൊല്ലുന്നത്. പ്രസവം നിലച്ച പ്രായമായ പശുക്കളെയാണ് ഈ നിലയില്‍ ഉപേക്ഷിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ബീഫ് നിരോധനം വന്നതോടെ പ്രായമായ പശുക്കളെ വളര്‍ത്താനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
മുസ് ലിം യുവാവിന്റെ വാഹനം ഇടിച്ച് ഒരു പശു ചത്ത സംഭവത്തില്‍ നാല് വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച ആഭ്യന്തരമന്ത്രി നൂറുകണക്കിന് പശുക്കള്‍ ചത്ത സംഭവം അറിഞ്ഞിട്ടില്ലെന്ന് ശിവാനന്ദ് ദ്വിവേദി കുറ്റപ്പെടുത്തി. 'ഹിന്ദു മത വിശ്വാസികള്‍ പശുവിനെ അമ്മയായി കണക്കാക്കുന്നു. എന്നാല്‍, ഇവിടെ പശുക്കളെ ഇതുപോലെ ക്രൂരമായി കൊലചെയ്യുന്നു. പശുവിന്റെ പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെതിരേ പോലിസില്‍ പരാതി നല്‍കിയെങ്കിലും 10 ദിവസം ആയിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല'. ദ്വിവേദി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















