Latest News

ഇര്‍ഫാന്‍ മെഹ്രാജിന്റെ തടങ്കലിനെതിരേ യുഎന്നിനെ സമീപിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍

ഇര്‍ഫാന്‍ മെഹ്രാജിന്റെ തടങ്കലിനെതിരേ യുഎന്നിനെ സമീപിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍
X

ന്യൂഡല്‍ഹി: കശ്മീരി പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇര്‍ഫാന്‍ മെഹ്രാജിന്റെ തടങ്കല്‍ ഏകപക്ഷീയവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷനും (HRF) ഏഷ്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡെവലപ്മെന്റും (FORUM-ASIA).

പത്രപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മെഹ്രാജിനെ 2023 മാര്‍ച്ച് 20നാണ് എന്‍ ഐഎ അറസ്റ്റ് ചെയ്യുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വിചാരണയല്ലാതെതചിഹാറില്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. കോടതി അദ്ദേഹത്തിന്റെ വിചാരണ നീട്ടി കൊണ്ടു പോകുന്നതുകാരണം ജാമ്യം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

'ഇന്ത്യയിലെ 'ജയിലിലൂടെയുള്ള വിചാരണ' എന്ന രീതിക്ക് മെഹ്രാജിന്റെ കേസ് ഉദാഹരണമാണെന്ന് HRF ലീഗല്‍ ആന്‍ഡ് റിസര്‍ച്ച് ഓഫീസര്‍ ഹന്ന വാന്‍ ഡിജ്കെ പറയുന്നു. അനിശ്ചിതകാലത്തേക്ക് വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ വയ്ക്കുന്നതിലൂടെ ഇവിടെ നിയമ പ്രക്രിയ തന്നെ ശിക്ഷയായി മാറുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറയുന്നു.

മെഹ്രാജിന്റെ കേസ് അന്വേഷിക്കണമെന്നും, അദ്ദേഹത്തിന്റെ തടങ്കല്‍ ഏകപക്ഷീയവും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്നും, അദ്ദേഹത്തെ ഉടനടി നിരുപാധികമായി മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും എച്ച്ആര്‍എഫും ഫോറം ആസിയയും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it