Latest News

ഇന്ത്യയിലേക്കുള്ള 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായി കപ്പല്‍ ഉടന്‍ ഹോര്‍മുസ് കടലിടുക്ക് കടക്കും

ഇന്ത്യയിലേക്കുള്ള 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായി കപ്പല്‍ ഉടന്‍ ഹോര്‍മുസ് കടലിടുക്ക് കടക്കും
X

മുംബൈ: മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന 'ഗ്രീന്‍ സാന്‍വി' എന്ന എല്‍പിജി കപ്പല്‍ ഇന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടക്കുമെന്ന് റിപോര്‍ട്ട്. 46,655 മെട്രിക് ടണ്‍ എല്‍പിജിയുമായി വരുന്ന ഈ കപ്പല്‍ ഏപ്രില്‍ ആറിനു മുംബൈയില്‍ എത്തുമെന്നാണ് സൂചന. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് കപ്പലിന്റെ സഞ്ചാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ കടലിടുക്കിന്റെ വടക്ക് ഭാഗത്താണ് ഗ്രീന്‍ സാല്‍വി ഉള്ളത്.

ഗ്രീന്‍ ആശ, ജഗ് വിക്രം എന്നീ രണ്ടു എല്‍പിജി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ അനുമതിക്കായി കാത്ത് കിടക്കുകയാണ്. ഇവരെ സുരക്ഷിതമായി കടത്തിവിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it