Latest News

കൊല്ലത്ത് യോഗം ചേര്‍ന്ന് ഗുണ്ടകള്‍; കേസെടുത്ത് പോലിസ്

കൊല്ലത്ത് യോഗം ചേര്‍ന്ന് ഗുണ്ടകള്‍; കേസെടുത്ത് പോലിസ്
X

കൊല്ലം: ഗുണ്ടാ അസോസിയേഷന്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ പോലിസ് കേസെടുത്തു. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവര്‍ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. അസോസിയേഷന്‍ രൂപീകരിച്ച് നഗരത്തില്‍ ഓഫീസ് തുറക്കാനും ഇവര്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ മെമ്പര്‍മാരാക്കാനായിരുന്നു സംഘടനയുടെ ലക്ഷ്യം. ഗ്യാങ്ങുകള്‍ ചേരിതിരിഞ്ഞ് അക്രമിക്കുന്നതിനെതിരെ ഒരു പ്ലാറ്റ്‌ഫോമും ഇവര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്.

Next Story

RELATED STORIES

Share it