- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വി ഡി സതീശന്‍ സംഘപരിവാര്‍ വിരുദ്ധനാണെന്ന് പറയാനാകില്ല: സി പി എ ലത്തീഫ്

നോര്‍ത്ത് പറവൂര്‍: ആര്‍എസ്എസ് പരിപാടികളിലെ നിറ സാന്നിധ്യവും സംഘപരിവാര്‍ ആചാര്യന്മാരുടെ മുന്‍പില്‍ വണങ്ങി നില്‍ക്കുന്ന ഒരാളുമായ വി ഡി സതീശനെ സംഘപരിവാര്‍ വിരുദ്ധനായി കാണാന്‍ കഴിയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. പറവൂര്‍ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പറവൂരില്‍ എത്തിയതായിരുന്നു അദ്ദേഹം.
പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ നല്ല പ്രതികരണമാണ് വോട്ടര്‍ മാരില്‍ നിന്നും ലഭിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ പാര്‍ട്ടി കേരളത്തില്‍ വലിയ വോട്ടു വര്‍ദ്ധനവ് ഉണ്ടാക്കും. ഏതെങ്കിലും മുന്നണിക്ക് ഏകപക്ഷീയമായി പിന്തുണ കൊടുക്കുക എന്നത് ഉണ്ടാകില്ലെന്നും ബിജെപി ജയിക്കാതിരിക്കാനുള്ള അടവ് നയം പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ദേശീയ പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മായില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്, ജില്ല സെക്രട്ടേറിയറ്റ് അംഗം ഷാനവാസ് സി എസ്, മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ്, സെക്രട്ടറി സുധീര്‍ അത്താണീ, വൈസ് പ്രസിഡന്റ് നിഷാദ് അഷ്റഫ്, എസ്ഡിടിയൂ ജില്ല വൈസ് പ്രസിഡന്റ് യാകൂബ് സുല്‍ത്താന്‍ പറവൂര്‍ ഏരിയ പ്രസിഡന്റ് കെ എം ഷാജഹാന്‍ അടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും പറവൂര്‍ ടൗണില്‍ നടന്ന പ്രചാരണത്തില്‍ പങ്കാളികളായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















