- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ആര്‍സി പുതുക്കാന്‍ പുതിയ സംവിധാനം

കോഴിക്കോട്: കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് പുതിയ മാര്‍ഗവുമായി മോട്ടോര്‍ വാഹന വകുപ്പ്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഓണ്‍ലൈന്‍ സംവിധാനം വഴി പുതുക്കല്‍ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് നേരിട്ട് ഓഫീസിലെത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ നിര്‍ദേശം നല്‍കിയത്. പരിവാഹന്‍ വെബ്സൈറ്റിലൂടെ ആര്‍സി പുതുക്കല്‍ നടത്താന്‍ കഴിയാത്തതിനാല്‍, ബന്ധപ്പെട്ട ഓഫിസുകളില്‍ നേരിട്ട് അപേക്ഷ നല്‍കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പുതുക്കിയതായി രേഖപ്പെടുത്തുന്നത് പേപ്പറില്‍ എഴുതി സീല്‍വച്ച രീതിയിലായിരിക്കും.
തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമായ സാഹചര്യവും, നിരവധി വാഹനങ്ങളുടെ കാലാവധി കഴിഞ്ഞതും പരിഗണിച്ചാണ് ഈ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങള്‍ക്കാണ് ഈ ഇളവ് ബാധകം. ജില്ലാതല റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും താലൂക്ക് സബ് റീജണല്‍ താലൂക്ക് ഓഫീസുകളിലുമെത്തി ആര്‍സി പുതുക്കാനാകും.
കേന്ദ്ര ചട്ടപ്രകാരം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് ഉപയോഗകാലാവധി. തുടര്‍ന്ന് രജിസ്ട്രേഷന്‍ റദ്ദാകുന്നതിനാല്‍ നിരവധി വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ആര്‍സി ഒരു തവണ കൂടി പുതുക്കാന്‍ അനുമതി നല്‍കി, ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഈ തീരുമാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സംവിധാനത്തില്‍ സാങ്കേതികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നേരിട്ടുള്ള പുതുക്കല്‍ സംവിധാനം കൊണ്ടുവന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















