Latest News

ജോലിവാഗ്ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ജോലിവാഗ്ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
X

പാലക്കാട്: ജോലി വാഗ്ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ക്കഴിയുന്ന പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വി വല്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ശനിയാഴ്ച പരിഗണിക്കാനിരുന്നതായിരുന്നു. മണ്ണാര്‍ക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതിയുടെ പരാതി. പോലിസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പാലക്കാട് നഗരത്തിലെത്തിയ ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലും കാറിലും ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നുകാണിച്ച് പോലിസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് കേസെടുത്തപ്പോള്‍ പ്രതി ഒളിവില്‍പ്പോയി. ബലാല്‍സംഘം, എസ്സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രശോഭിനെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ രേഖകളും സന്ദേശങ്ങളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഇപ്പോള്‍ പോലിസ് ശേഖരിച്ചു വരികയാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് പോലിസ് സംശയിക്കുന്നത്.

സംഭവം വലിയ ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇയാള്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it