Latest News

'തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഗിമ്മിക്കുകള്‍ കാണിക്കുന്നു'; രമേഷ് പിഷാരടി

തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഗിമ്മിക്കുകള്‍ കാണിക്കുന്നു; രമേഷ് പിഷാരടി
X

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിള മോര്‍ച്ചയുടെ പരാതിയില്‍ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നല്‍കിയതെന്ന് എല്ലാവര്‍ക്കും അറിയാം. തോല്‍വി ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി നടത്തുന്ന രാഷ്ട്രീയ ഗിമ്മിക്കുകളാണ് ഇത്തരം പരാതികളെന്ന് പിഷാരടി പരിഹസിച്ചു. താന്‍ എന്ത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടത്തിയതെന്ന് വ്യക്തമാക്കണം. വിവാദ രാഷ്ട്രീയം മടുത്തു എന്ന് ബോര്‍ഡില്‍ എഴുതി വെച്ചിട്ട് വിവാദങ്ങള്‍ മാത്രമാണ് എന്‍ഡിഎ സൃഷ്ടിക്കുന്നത്. തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. ബിജെപിക്ക് വിവാദങ്ങള്‍ മാത്രമാണ് താല്‍പര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി. സംവിധായകന്‍ രഞ്ജിത്തുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അത് വ്യക്തിപരമായ കാര്യങ്ങളല്ലേ എന്ന് പിഷാരടി പ്രതികരിച്ചതാണ് വിവാദത്തിന് ആധാരം. പിഷാരടിയെ വടക്കുന്തറയില്‍ തടഞ്ഞതില്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it