Latest News

അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതി; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതി; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

കൊച്ചി: അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍, മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ഞാറയ്ക്കല്‍ സ്റ്റേഷനിലെ പോലിസുകാരാണ് സസ്‌പെന്‍ഷനിലായത്.

വൈപ്പിന്‍ ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയ യുവാക്കള്‍ക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തില്‍ അതിവേഗത്തില്‍ വന്ന പോലിസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി.വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കള്‍ പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it